എഡിറ്റര്‍
എഡിറ്റര്‍
രാമലീലയില്‍ ദിലീപേട്ടന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു, ഇപ്പോഴും: പ്രയാഗ മാര്‍ട്ടിന്‍
എഡിറ്റര്‍
Thursday 28th September 2017 10:10am

തിരുവനന്തപുരം: ദിലീപ് നായകനായ പുതിയ ചിത്രം രാംലീലയില്‍ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍.

ദിലീപേട്ടനുമായി ഒരു ചിത്രം ഓഫര്‍ ചെയ്തപ്പോള്‍ സന്തോഷം തോന്നിയിരുന്നു. ‘ഇങ്ങനെയാരു വേഷം എനിക്ക് ഓഫര്‍ ചെയ്തപ്പോള്‍ അത് വലിയ പ്രിവിലേജായി തനിക്ക് തോന്നി’യെന്നും നടി പറഞ്ഞു. ഇപ്പോള്‍ അങ്ങനെയല്ലേയെന്ന അവതാകരന്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ ചോദ്യത്തിന് അതിന് ഒരു മാറ്റവുമില്ലെന്നായിരുന്നു നടിയുടെ മറുപടി.


Dont Miss ‘ഇതെല്ലാം മുസ്‌ലിം സമുദായത്തെ ഒന്നടങ്കം മോശം പ്രതിച്ഛായയില്‍ നിര്‍ത്തും’ ഹാദിയയുടെ വീട് സന്ദര്‍ശിച്ച സി.പി.ഐ നേതാവ് ആനിരാജ


തന്നെപ്പോലൊരു പുതുമുഖ താരത്തിന് ലഭിക്കാവുന്ന വലിയ അംഗീകാരമാണ് ഈ വേഷമെന്നും പ്രയാഗ പറഞ്ഞു. ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി സൂപ്പര്‍നെറ്റ് സീസണ്‍ 3യില്‍ സംസാരിക്കുകയായിരുന്നു പ്രയാഗ.

രാമലീല എന്ന ചിത്രത്തില്‍ താന്‍ അഭിനയിക്കാനുണ്ടായ ഒരു കാരണങ്ങളില്‍ ഒന്ന് ദിലീപേട്ടന്‍ നായകനാകുന്നു എന്നത് തന്നെയാണെന്ന് ചിത്രത്തിലെ അഭിനേതാവ് കലാഭവന്‍ ഷാജോണും പറഞ്ഞു.

ചിത്രത്തില്‍ അഭിനയിക്കാനുള്ള മറ്റൊരു കാരണം സച്ചിയുടെ തിരക്കഥയാണ്. പിന്നെ അരുണ്‍ ഗോപി എന്ന പുതുമുഖ സംവിധായകനിലുള്ള പ്രതീക്ഷയാണ്.

ദിലീപേട്ടന്റെ ജീവിതവുമായോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവുമായോ ചിത്രത്തിന് ഒരു ബന്ധവുമില്ല. രാമനുണ്ണി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്.

ഒരു നായകന്റെ പേരില്‍ ഇന്നേവരെ ഒരു സിനിമയും വിജയിച്ചിട്ടിട്ടില്ല. അങ്ങനെയാണെങ്കില്‍ അവര്‍ അഭിനയിക്കുന്ന എല്ലാ സിനിമയും വിജയിക്കണം. രാമലീല ശക്തമായ ഒരു കഥയാണ്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷ തന്നെ ചിത്രത്തെ കുറിച്ച് ഉണ്ടെന്നും ഷാജോണ്‍ പ്രതികരിക്കുന്നു.

Advertisement