കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ സംഘത്തെ തൃപുരയിലെ ഹോട്ടലില്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്.
തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തനപദ്ധതികള്‍ തയ്യാറാക്കാന്‍ പോയപ്പോഴാണ് പ്രശാന്ത് കിഷോറിന്റെ സംഘത്തെ തടഞ്ഞുവെച്ചതെന്നാണ് വിവരം.
ത്രിപുര പൊലീസ് രാവിലെ മുതല്‍ ഹോട്ടല്‍ ലോബിയില്‍ തമ്പടിച്ചിരിക്കുകയാണ്. പ്രശാന്ത്കിഷോറിന്റെ സംഘത്തെ പൊലീസ് പുറത്തുകടക്കാന്‍ അനുവദിക്കുന്നില്ലെന്നും ആരോപണം ഉണ്ട്.
ഇവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇവരെ ചോദ്യം ചെയ്യുന്നത് സാധാരണ നടപടിയാണെന്നും പൊലീസ് പറഞ്ഞു.
” പുറത്തുനിന്നുള്ള ഏകദേശം 22 പേര്‍ വിവിധ സ്ഥലങ്ങളില്‍ കറങ്ങുന്നതായി കണ്ടു. കൊവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍, അവരുടെ വരവിന് പിന്നിലെ കാരണങ്ങള്‍ പരിശോധിക്കുകയും നഗരത്തില്‍ താമസിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നു. ഇവരെല്ലാം തിങ്കളാഴ്ച കൊവിഡ് പരിശോധനയ്ക്ക് വിധേയരായി, റിപ്പോര്‍ട്ടുകള്‍ക്ക് കാത്തിരിക്കുന്നു,” വെസ്റ്റ് ത്രിപുരയിലെ പൊലീസ് സൂപ്രണ്ട് മാണിക് ദാസ് പറഞ്ഞു.



