'പ്രാന്തങ്കണ്ടലിന്‍ കീഴെവച്ചല്ലെ പണ്ട് നുമ്മ കണ്ടത്'; ഹൃദയം കീഴടക്കി തൊട്ടപ്പനിലെ ഗാനം; ലിറിക്കല്‍ വീഡിയോ
song video
'പ്രാന്തങ്കണ്ടലിന്‍ കീഴെവച്ചല്ലെ പണ്ട് നുമ്മ കണ്ടത്'; ഹൃദയം കീഴടക്കി തൊട്ടപ്പനിലെ ഗാനം; ലിറിക്കല്‍ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th May 2019, 7:01 pm

കൊച്ചി: വിനായകനെ കേന്ദ്രകഥാപാത്രമാക്കി ഷാനവാസ് ബാപ്പൂട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു. സിത്താര കൃഷ്ണകുമാറും പ്രദീപ് കുമാറും ചേര്‍ന്നാലപിച്ച ‘പ്രാന്തന്‍ കണ്ടലിന്‍ കീഴെ വച്ചല്ലേ’ എന്ന ഗാനമാണ് പുറത്തുവിട്ടത്.

മനോഹരമായ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. ലീല എല്‍ ഗിരീഷ് കുട്ടനാണ് സംഗീതം.

പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക.

ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍,കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.

വിനായകന്റെ അഭിനയ മികവ് തന്നെയാകും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഏറെ നിരൂപകശ്രദ്ധ നേടിയ കിസ്മത്തിന്റെ സംവിധായകനാണ് ഷാനവാസ് കെ. ബാവക്കുട്ടി. ചെറിയ പെരുന്നാളിനു ചിത്രം തീയറ്ററിലെത്തും.

ഗാനത്തിന്റെ വരികള്‍ പൂര്‍ണരൂപം,

പ്രാന്തങ്കണ്ടലിന്‍ കീഴെവച്ചല്ലെ പണ്ട് നുമ്മ കണ്ടത്.
പൂക്കണ്ടലിന്റെ മോളിലാര്ന്ന് ഞാന്‍ താഴെ നീ നിന്ന് മുള്ളണ്

പോടാ ചുള്ളക്കണ്ടലേന്ന് ഞാന്‍ ചിണുങ്ങുമ്പ നീ ചിരിക്കണ്

ചിണ്ങ്ങി ചിണ്ങ്ങിച്ചിരിച്ച് ചക്കരക്കണ്ടലെമ്പാട് പൂക്കണ്.

വള്ളിക്കണ്ടല് പന്തലിട്ട തോട്ടിലൊത്ത് തൊഴഞ്ഞില്ലേ ?

വീര്‍പ്പുവെള്ളത്തിലുപ്പുകണ്ടല് വേര്‍പ്പിലൊട്ടിക്കെടന്നില്ലേ.

കരഞ് കരഞ്ഞ് കവിഞ്ഞ കാട്ടാലെ മഴയെല്ലാം നുമ്മ കൊണ്ടില്ലെ ..
നനഞ്ഞ് തളര്‍ന്ന സങ്കട ചതുപ്പിലന്തൊരമങ്ങലഞ്ഞില്ലെ

മുകില് മുള്ളതാണെടി മഴ, തോരുമ്പം നുമ്മ ഒന്നല്ലേ…
മുതുക് പൊള്ളണതാണെടാ വെയില്‍ ചായുമ്പം നുമ്മ ചാവൂല്ലേ.