അനശ്വര രാജന്‍, മമിത ബൈജു, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ ഒന്നിക്കുന്ന പ്രണയ വിലാസത്തിന്റെ ടീസര്‍ പുറത്ത്. വീടിന്റെ ടെറസിലിരിക്കുന്ന അര്‍ജുനേയും മമിതയേയും കാണിച്ചുകൊണ്ടാണ് ടീസര്‍ തുടങ്ങുന്നത്. ഇതിന് ശേഷം അനശ്വര രാജന്‍, മിയ ജോര്‍ജ് എന്നിവരിലൂടെയും ടീസര്‍ കടന്നുപോകുന്നുണ്ട്.
ചിത്രത്തിലേതായി നേരത്തെ പുറത്തുവന്ന ‘കാതല്‍ മരങ്ങള്‍’ എന്ന പാട്ട് ശ്രദ്ധ നേടിയിരുന്നു. സൂപ്പര്‍ ശരണ്യക്ക് ശേഷം അര്‍ജുനും മമിതയും അനശ്വരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രണയ വിലാസം. ഫെബ്രുവരി 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഹക്കീം ഷാ, മനോജ് കെ.യു. തുടങ്ങിയവരും അഭിനയിക്കുന്നു.
സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വഹിക്കുന്നു. ഗ്രീന്‍ റൂം അവതരിപ്പിക്കുന്ന പ്രണയ വിലാസത്തിന്റെത്തിന്റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം, സുനു എ. വി. എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. സുഹൈല്‍ കോയ, മനു മഞ്ജിത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു.