ശരിയായ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുമ്പോഴാണ് നമ്മള്‍ വിജയിക്കുന്നത്; വി.പി സാനുവിന് വോട്ടഭ്യര്‍ത്ഥിച്ച് പ്രകാശ് രാജ്
D' Election 2019
ശരിയായ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുമ്പോഴാണ് നമ്മള്‍ വിജയിക്കുന്നത്; വി.പി സാനുവിന് വോട്ടഭ്യര്‍ത്ഥിച്ച് പ്രകാശ് രാജ്
ന്യൂസ് ഡെസ്‌ക്
Friday, 19th April 2019, 10:27 pm

ബംഗളൂരു: മലപ്പുറം ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സാനുവിന് വോട്ടഭ്യര്‍ത്ഥിച്ച് നടനും ബംഗളുരു സെന്‍ട്രല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജ് .അദ്ദേഹം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച് വീഡിയോവിലാണ് സാനുവിനായി വോട്ട് ചോദിക്കുന്നത്.

മത്സര രംഗത്തുള്ള ചില സ്ഥാനാര്‍ത്ഥികളെ തനിക്ക് പിന്തുണക്കേണ്ടതുണ്ടെന്നും അക്കൂട്ടത്തില്‍ ഒരാളാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സാനുവെന്നും പ്രകാശ് രാജ് പറയുന്നു.

ശരിയായ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുമ്പോഴാണ് നമ്മള്‍ വിജയിക്കുന്നതെന്നും വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ നിന്ന് രൂപപ്പെട്ടുവന്ന ആളാണ് സാനുവെന്നും പ്രകാശ് രാജ് വീഡിയോയില്‍ പറയുന്നു.

നമ്മുടെ രാജ്യം ഇപ്പോള്‍ ആവശ്യപ്പെടുന്നതും ശക്തവും സത്യസന്ധവുമായ യുവശബ്ദങ്ങളാണെന്നും സാനുവിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നുവെന്നുമാണ് വീഡിയോ കേരളത്തിലെ ജനങ്ങള്‍ ശരിയായതിനെ തെരഞ്ഞെടുക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രകാശ് രാജ് വീഡിയോയില്‍ പറയുന്നു.