എഡിറ്റര്‍
എഡിറ്റര്‍
ആരാധകര്‍ വിഷമിക്കേണ്ട; വിവാഹം ഇപ്പോഴില്ല; അനുഷ്‌കയുമായുള്ള പ്രണയ വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രഭാസ്
എഡിറ്റര്‍
Saturday 5th August 2017 3:33pm

ബാഹുബലി രണ്ടാം ഭാഗം പുറത്തിറങ്ങിയതിന് പിന്നാലെയാണ് പ്രഭാസ് അനുഷ്‌ക പ്രണയബന്ധങ്ങള്‍ കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. പ്രഭാസ് അനുഷ്‌കയെ വിവാഹം ചെയ്യുമെന്നും ഇല്ലെന്നും ഒരേ സമയം വാര്‍ത്തകള്‍ വന്നു. എന്നാല്‍ അപ്പോഴൊന്നും വിഷയത്തില്‍ കാര്യമായ പ്രതികരണം നടത്താന്‍ പ്രഭാസോ അനുഷ്‌കയോ തയ്യാറായിരുന്നില്ല. എന്നാല്‍ ഒടുവില്‍ എല്ലാത്തിനും ഉത്തരവുമായി പ്രഭാസ് തന്നെയെത്തി.

അടുത്തൊന്നും വിവാഹം ചെയ്യാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് പ്രഭാസ് പറയുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നും താരം മനസുതുറന്നത്.

ഇപ്പോള്‍ എന്റെ ആരാധകരായ പെണ്‍കുട്ടികള്‍ വിഷമിക്കരുതെന്നാണ് പറയാനുള്ളത്. വിവാഹം പോലുള്ള കാര്യങ്ങളെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. എന്നെ ആരാധിക്കുന്നവരുണ്ടെന്ന് അറിയുന്നതില്‍ സന്തോഷവും അതിലേറെ ഭാഗ്യവും തോന്നുന്നെന്നും പ്രഭാസ് പറയുന്നു.

അതേസമയം അനുഷ്‌കയുമായുള്ള പ്രണയവാര്‍ത്തകളെ കുറിച്ചും പ്രഭാസ് മനസുതുറന്നു. അത്തരം കഥകളെല്ലാം സ്വാഭാവികമാണ്. ഇതൊക്കെ ഞാന്‍ പ്രതീക്ഷിച്ചതുമാണ്. നമ്മള്‍ ഒരു നടിക്കൊപ്പം രണ്ട് സിനിമയില്‍ അഭിനയിച്ചാല്‍ മതി.

അപ്പോഴേക്കും ഇത്തരത്തിലുള്ള കഥകളെല്ലാം വരും. എന്നെ സംബന്ധിച്ച് അതൊന്നും വലിയ കാര്യമാക്കുന്നില്ല. ആദ്യമൊക്കെ ഞാന്‍ സങ്കടപ്പെടുമായിരുന്നു. എന്തിന് വേണ്ടിയാണ് ചിലര്‍ ഇങ്ങനെയൊക്കെ എഴുതുന്നത് എന്ന് തോന്നുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം കഥകളൊന്നും ശ്രദ്ധിക്കാറില്ല. അതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. – പ്രഭാസ് പറയുന്നു.

Advertisement