ഈ ആത്മവിശ്വാസത്തിന് സോഷ്യൽ മീഡിയയിൽ കയ്യടി; വൈറലായി രൺവീർ സിങ്ങിന്റെ ന്യൂഡ് ഫോട്ടോ ഷൂട്ട്
enter
ഈ ആത്മവിശ്വാസത്തിന് സോഷ്യൽ മീഡിയയിൽ കയ്യടി; വൈറലായി രൺവീർ സിങ്ങിന്റെ ന്യൂഡ് ഫോട്ടോ ഷൂട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd July 2022, 2:08 pm

രൺവീർ സിങ്ങിന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. താരം നടത്താറുള്ള ഫോട്ടോ ഷൂട്ടുകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. വേറിട്ട ലൂക്കും കോസ്റ്റിയൂമും രൺവീർ പരീക്ഷിക്കാറുണ്ട്. അദ്ദേഹത്തിൻെറ ഫോട്ടോ ഷൂട്ട് ലുക്കുകൾക്ക് ആരാധകർ ഏറെയാണ്.

ഇത്തവണ ഫുൾ ന്യൂഡായി നടത്തിയ ഫോട്ടോ ഷൂട്ടാണ് വൈറലാവുന്നത്. പേപ്പർ മാഗസിനാണ് ചിത്രങ്ങൾ പുറത്ത് വിട്ടത്. പൂർണ നഗ്നനായി ഫോട്ടോക്ക് പോസ് ചെയ്യുന്ന രൺവീറിന്റെ ഫോട്ടോ ഇതിനോടകം തന്നെ ഏറെ ചർച്ചയായിട്ടുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രേക്ഷകരുടെ കമന്റുകൾ വരുന്നുണ്ട്.

1972-ൽ കോസ്‌മോപൊളിറ്റൻ മാസികയ്‌ക്കായി ബർട്ട് റെയ്‌നോൾഡ്‌സിന്‍റെ ഐക്കോണിക് ഫോട്ടോഷൂട്ടിനുള്ള ആദരാഞ്ജലിയാണ് പേപ്പര്‍ മാസികയ്ക്ക് വേണ്ടിയുള്ള രണ്‍വീറിന്‍റെ ഫോട്ടോഷൂട്ട്. ‘ദി ലാസ്റ്റ് ബോളിവുഡ് സൂപ്പർ സ്റ്റാർ’ എന്ന ക്യാപ്‌ഷനോടുകൂടിയാണ് പേപ്പർ മാഗസിൻ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വലിയ ഫൻബേസുള്ള നടനാണ് രൺവീർ. അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ അഭിനന്ദിച്ചുകൊണ്ടുള്ള നല്ല കമന്റുകൾ ഈ ബോൾഡ് ഫോട്ടോ ഷൂട്ടിന് ലഭിക്കുന്നുണ്ട്.

‘റോക്കി ഓർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിലാണ് അദ്ദേഹമിപ്പോൾ പ്രവർത്തിക്കുന്നത്. ആലിയ ഭട്ട്, ജയ ബച്ചൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Content Highlight: Applause on social media for  Ranveer Singh’s nude photo shoot