എഡിറ്റര്‍
എഡിറ്റര്‍
പകല്‍ വൈദ്യുതി നിയന്ത്രണം പിന്‍വലിക്കും
എഡിറ്റര്‍
Tuesday 11th June 2013 10:50am

aryaden580

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ സമയത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിക്കും. ഇതുസംബന്ധിച്ചു വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കിയതായി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.
Ads By Google

നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം. ജലസംഭരണികളില്‍ വെള്ളത്തിന്റെ അളവ് കൂടിയതും വൈദ്യുതി ഉത്പാദനം വര്‍ധിച്ചതും കണക്കിലെടുത്താണ് ഈ നടപടി.

കഴിഞ്ഞവര്‍ഷം 447 മില്യന്‍ വൈദ്യുതി ഉല്‍പാദിക്കാനുള്ള വെള്ളമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 490 മില്യന്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം ലഭ്യമാണ്.

എന്നു മുതലാണ് പകല്‍ ലോഡ്‌ഷെഡിങ് നിര്‍ത്തുന്നതെന്നു മന്ത്രി വ്യക്തമാക്കിയില്ല. ഇന്നോ നാളെയോ മുതല്‍ ഇതു നിലവില്‍ വരുമെന്നാണു സൂചന. ഈ മാസം 15 മുതല്‍ ലോഡ്‌ഷെഡിങ് നിര്‍ത്തുമെന്ന് നേരത്തെ ആര്യാടന്‍ മുഹമ്മദ് അറിയിച്ചിരുന്നു.

നിലവില്‍ പകല്‍വേളയില്‍ ഒരുമണിക്കൂറും രാത്രി അരമണിക്കൂറുമാണ് വൈദ്യുതി നിയന്ത്രണമുള്ളത്.

Advertisement