പോത്തന്‍കോട് കൊലപാതകം; ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പൊലീസുകാരന്‍ വള്ളം മുങ്ങി മരിച്ചു
Kerala News
പോത്തന്‍കോട് കൊലപാതകം; ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പൊലീസുകാരന്‍ വള്ളം മുങ്ങി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th December 2021, 2:53 pm

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പ്രതിയെ തിരഞ്ഞ് പോയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പൊലീസുകാരന്‍ മരിച്ചു. എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരനായ ബാലുവാണ് മരിച്ചത്.

ആലപ്പുഴ സ്വദേശിയാണ് ബാലു. വര്‍ക്കല സി.ഐ.യും മൂന്ന് പൊലീസുകാരുമാണ് അപകടത്തില്‍പ്പെട്ടത്.

പോത്തന്‍കോട് കൊലക്കേസിലെ പ്രധാനപ്രതി ഒട്ടകം രാജേഷിനെയാണ് പോലീസ് സംഘം തിരഞ്ഞുപോയത്. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നു.

ഇതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ സംഘം യാത്രചെയ്തിരുന്ന വള്ളം കായലില്‍ മുങ്ങിപ്പോവുകയായിരുന്നു.

സി.ഐ.യെയും രണ്ട് പൊലീസുകാരയെും ആദ്യം രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചിരുന്നു. ഇതിനിടെ എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരനായ ബാലുവിനെ കാണാതായത് ആശങ്കയ്ക്കിടയാക്കി.

തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് ബാലുവിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pothankode murder police officer dead