കൊച്ചി: കോണ്‍ഗ്രസ് നേതാക്കളായ മന്ത്രി പി.കെ ജയലക്ഷ്മിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പോസ്റ്ററുകള്‍. മാനന്തവാടിയിലാണ് പി.ജെ ജയലക്ഷ്മിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
മത്സരിച്ചു വിജയിച്ച ശേഷം ആര്‍.എസ്.എസുകാരിയായി പ്രവര്‍ത്തിക്കുന്നു എന്നും ഇനി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ അനുവദിക്കില്ല എന്നുമാണ് പോസ്റ്ററുകളില്‍ പറയുന്നത്. സേവ് യൂത്ത് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്..
മത്സരിക്കണമെങ്കില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ മതിയെന്നും പോസ്റ്ററുകളില്‍ പറയുന്നുണ്ട്. പി.കെ ജയലക്ഷ്മി വീണ്ടും മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
കൊയിലാണ്ടിയില്‍ കെ.പി അനില്‍കുമാറിനെതിരെയും പോസ്റ്ററുകള്‍ വന്നിട്ടുണ്ട്. ഇവിടെയും സേവ് യൂത്ത് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രാദേശിക നേതാക്കളെ സ്ഥാനാര്‍ഥികളാക്കണം എന്നാണ് പോസ്റ്ററുകളില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
