മാലപ്പടക്കവും പോത്തും..; ആവേശമായി പൊറിഞ്ചു മറിയം ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Malayalam Cinema
മാലപ്പടക്കവും പോത്തും..; ആവേശമായി പൊറിഞ്ചു മറിയം ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th May 2019, 10:51 pm

കൊച്ചി: ഒരിടവേളക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ ആണ്.

ചാന്ദ് വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തില്‍ വിതരണം ചെയ്യാന്‍ പോകുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയാണ്.

തൃശ്ശൂരിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.