നേരത്തെ വിശുദ്ധമണ്ണിലെ പാസ്റ്റര്‍മാരും കൂട്ട കുടിയിറക്കത്തെ അപലപിച്ചിരുന്നു. ഈ അഭിപ്രായം ആവര്‍ത്തിക്കുകയാണ് താനെന്നും മാര്‍പാപ്പ വിശദീകരിച്ചു.
ഇസ്രഈലിന്റെ ഭാഗങ്ങള്‍ ഫലസ്തീന്‍ പ്രദേശങ്ങള്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നിവയാണ് ജൂത-ക്രിസ്തു-ഇസ്‌ലാം മതവിശ്വാസികള്‍ വിശുദ്ധഭൂമിയായി കണക്കാക്കപ്പെടുന്ന സ്ഥലങ്ങള്‍.
ജനങ്ങള്‍ക്ക് വേണ്ടത് സമാധാനമാണെന്നും യഥാര്‍ത്ഥത്തില്‍ ജനങ്ങളെ സ്‌നേഹിക്കുന്നവര്‍ സമാധാനം പുനസ്ഥാപിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ലിയോ മാര്‍പാപ്പ മുമ്പും ശക്തമായി രംഗത്തെത്തിയിരുന്നു.
ജൂലൈയില്‍ ഗസയിലെ കത്തോലിക്ക പള്ളി ഇസ്രഈല്‍ ആക്രമിച്ചതിനെ മാര്‍പാപ്പ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഇസ്രഈലിലും ഫലസ്തീനിലും സമാധാനം പുലരാന്‍ വേണ്ടിയും ദ്വിരാഷ്ട്ര പരിഹാരം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
ഇതിനെ വിമര്‍ശിച്ച് ഇസ്രഈല്‍ രംഗത്തെത്തിയിട്ടുണ്ട്. യു.കെയുടെയും ഓസ്‌ട്രേലിയയുടെയും കാനഡയുടെയും തീരുമാനം കൊലപാതകങ്ങള്‍ക്കുള്ള പ്രതിഫലമാണെന്ന് ഇസ്രഈലിന്റെ സുരക്ഷാ ചുമതലയുള്ള മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ പറഞ്ഞു.
അതേസമയം, 2023 ഒക്ടോബറിന് ശേഷം മാത്രം ഇസ്രഈല്‍ കൊലപ്പെടുത്തിയത് 65,000ലധികം ഫലസ്തീനികളെയാണ്. ഫലസ്തീന് നേരെ കടുത്ത ഉപരോധവും ഗതാഗതനിരോധനവും അടക്കം ഇസ്രഈല്‍ സേന ഏര്‍പ്പെടുത്തിയതോടെ ഗസയിലടക്കം ക്ഷാമവും അതിരൂക്ഷമാണ്.