ഞാന്‍ ആ പാട്ടിലുണ്ടെന്ന് മക്കള്‍ അറിഞ്ഞത് റീല്‍സിലൂടെ; മാജിക്കലാണ് ആ ഗാനം: പൂര്‍ണ്ണിമ ഇന്ദ്രജിത്ത്
Malayalam Cinema
ഞാന്‍ ആ പാട്ടിലുണ്ടെന്ന് മക്കള്‍ അറിഞ്ഞത് റീല്‍സിലൂടെ; മാജിക്കലാണ് ആ ഗാനം: പൂര്‍ണ്ണിമ ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th October 2025, 5:27 pm

ലാല്‍ ജോസ് സംവിധാനം ചെയ്ത രണ്ടാം ഭാവം എന്ന ചിത്രത്തിലെ മറന്നിട്ടുമെന്തിനോ എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് നടി പൂര്‍ണ്ണിമ. വിദ്യാസാഗര്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയത് ഗിരീഷ് പുത്തഞ്ചേരിയാണ്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് നടി പാട്ടിനെ കുറിച്ച് സംസാരിച്ചത്.

‘മറന്നിട്ടുമെന്തിനോ എന്ന പാട്ട് കേള്‍ക്കുന്നതിന് മുമ്പ് തന്നെ ഗിരീഷ് പുത്തഞ്ചേരി സാര്‍ ഞങ്ങളുടെ അടുത്ത് പറഞ്ഞത് ഞാന്‍ ഒരു കിടിലന്‍ സാധനം എഴുതിയിട്ടുണ്ട്’ എന്നാണ്. ഏതോ റോട്ടില്‍ കിടന്ന ഒരു പേപ്പര്‍ തുണ്ടില്‍ പെട്ടന്നാണ് അദ്ദേഹം ഈ വരികള്‍ എഴുതിയതെന്ന് ഞാന്‍ ആ സംഭാഷണത്തില്‍ നിന്ന് മനസിലാക്കി. ശരിക്കും മാജിക്കലായിട്ടുള്ള ഒരു പാട്ടായിരുന്നു അത്.

കാരണം അത് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് പോലും എല്ലാവര്‍ക്കും ഒരു സന്തോഷമുണ്ടായിരുന്നു. ആ ക്രൂ അംഗങ്ങളുടെ കണ്ണിലൊക്കെ ഒരു തിളക്കമുണ്ടായിരുന്നു. ആ വിഷ്വലുകളൊക്കെ ഷൂട്ട് ചെയ്യുന്നതും ആ പാട്ടില്‍ വളരെ കൃത്യമായിട്ട് ആ വിഷ്വലുകള്‍ സിങ്ക് ചെയ്ത് വരുന്നതും ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ മനസിലാക്കും.

ഇന്‍സ്റ്റാഗ്രാം റീല്‍സിലൊക്കെ പോപ്പുലറായി തുടങ്ങിയതിന് ശേഷമാണ് തന്റെ കുട്ടികള്‍ ആ പാട്ടില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നത് മനസിലായതെന്നും നടി പറഞ്ഞു.

രണ്ടാം ഭാവം

സുരേഷ് ഗോപി, ബിജു മേനോന്‍, തിലകന്‍, പൂര്‍ണ്ണിമ, ലെന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച സിനിമ 2001ലാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് രഞ്ജന്‍ പ്രമോദ് ആണ്. ജയതാരയുടെ ബാനറില്‍ കെ. മനോഹരന്‍ നിര്‍മിച്ച ഈ ചിത്രം വിതരണം ചെയ്തത് അമ്മ ആര്‍ട്‌സ്, സാഗര്‍ മൂവീസ്, രാജശ്രീ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ്.

Content highlight: Poornima is talking about the song “Marannittumenthino” from the movie randaam Bhaavam