പൂരത്തിന്റെ വൈബുണര്‍ത്താന്‍ ഇതാ പുതിയ പാട്ട്; കൊട്ടും പാട്ടുമായി കുഞ്ഞായിപ്പൂരം
Entertainment news
പൂരത്തിന്റെ വൈബുണര്‍ത്താന്‍ ഇതാ പുതിയ പാട്ട്; കൊട്ടും പാട്ടുമായി കുഞ്ഞായിപ്പൂരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd May 2022, 9:57 pm

തൃശ്ശൂര്‍ പൂരത്തിന്റെ ആവേശമുണര്‍ത്തുന്ന പുതിയ പാട്ടുമായി സന്നിധാനന്ദനും സംഘവും. കുഞ്ഞായിപ്പൂരം എന്ന് പേരിട്ടിരിക്കുന്ന പൂരം സോംഗാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

റവന്യൂമന്ത്രി കെ. രാജനാണ് പാട്ടിന്റെ പ്രകാശനം നിര്‍വഹിച്ചത്. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നടയില്‍ വെച്ച് പി. ബാലചന്ദ്രന്‍ എം.എല്‍.എയ്ക്ക് നല്‍കിയാണ് പാട്ട് പുറത്തിറക്കിയത്.

തൃശ്ശൂര്‍ പൂരം കാണാന്‍ പോയ മഞ്ഞക്കുഞ്ഞായിയുടെ കഥയാണ് പാട്ടിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

വൈബ്‌സ് മീഡിയയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ പാട്ടിന് മികച്ച പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

ബി. കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് രാം സുരേന്ദറാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ സന്നിധാനന്ദനാണ് പാട്ട് പാടിയിരിക്കുന്നത്. സന്നിധാനന്ദനും കേരളത്തിന്റെ കറുത്ത മുത്ത് ഐ.എം. വിജയനും പാട്ടില്‍ അഭിനയിച്ചിരിക്കുന്നു.

വൈബ്‌സ് മീഡിയയുടെ ബാനറില്‍ ഷാജു സൈമണാണ് പൂരം സോംഗ് നിര്‍മിച്ചിരിക്കുന്നത്. സുദീപ് ഇ.എസ്. ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വഹിച്ചിട്ടുള്ളത്.

 

Content Highlight: Pooram Song, Kunjayippooram released