യുദ്ധഭൂമിയില്‍ വിക്രം; രാജകുമാരിയായി തൃഷയും ഐശ്വര്യ റായിയും; പൊന്നിയിന്‍ സെല്‍വന്റെ റിലീസ് ഡേറ്റ് പുറത്ത്
Film News
യുദ്ധഭൂമിയില്‍ വിക്രം; രാജകുമാരിയായി തൃഷയും ഐശ്വര്യ റായിയും; പൊന്നിയിന്‍ സെല്‍വന്റെ റിലീസ് ഡേറ്റ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd March 2022, 6:37 pm

തെന്നിന്ത്യന്‍ സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന പൊന്നിയിന്‍ സെല്‍വന്റെ റിലീസ് ഡേറ്റും ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്ത്. സെപ്റ്റംബര്‍ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിക്രം, കാര്‍ത്തി, ജയംരവി, തൃഷ, ഐശ്വര്യ റായി എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളാണ് പുറത്ത് വന്നത്.

കല്‍കി കൃഷ്ണമൂര്‍ത്തിയുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ വിക്രം, ഐശ്വര്യ റായ്, പ്രകാശ് രാജ്, ശരത് കുമാര്‍, ജയറാം, ലാല്‍, ഐശ്വര്യ ലക്ഷ്മി, തൃഷ, കാര്‍ത്തി, ജയം രവി, ശോഭിത ധുലിപാല, പ്രഭു, അശ്വിന്‍ കാകുമാമ തുടങ്ങി നിരവധി അഭിനേതാക്കള്‍ പൊന്നിയിന്‍ സെല്‍വനിലുണ്ടാകും.

May be an image of text that says "LYCA PROBUCTIONS SUBASKARANPRESENTS SUBASKARAN MANI RATNAM FILM MADRAS TALKIES ME sd F SEPT2 2022 PS-I PONNIYIN LVAN BASED ON KALKI'S PONNIYIN SELVAN" AR RAHMAN RAVI VARMAN THOTA THARRANI SREEKAR PRASAD JEYAMOHAN HINDI TELUGU KANNADA"

May be an image of 1 person and text that says "LYCA ROSUSTIONS MADRAS TALKIES SUBASKARAN PRESENTS MANI RATNAM FILM PS-I IN CINEMAS 30-09-2022"May be an image of 4 people and text that says "LYCA SUBASKARAN PRESENTS MADRAS TALKIES PS-T A AMAN RATNAM FILM IN CINEMAS 30-09-2022 2022"May be an image of 1 person and text that says "LYCA PROSVETIONS SUBASKARAN PRESENTS MADRAS TALKIES MANI RATNAM FILM PS-I IN CINEMAS 30-09-2022"May be an image of ‎2 people and ‎text that says "‎LYCA ROOVETIONS SUBASKARAN ۔RESTS PRESENTS MADRAS TALKIES A MANI RATNAM FILM PS-I IN CINEMAS 30-09-2022‎"‎‎May be an image of 1 person and text that says ". LYCA 10- SUBASKARAN PRESENTS MADRAS TALKIES AMANI RATNAM FILM PS- IN CINEMAS 30-09-2022 30-"

 

മലയാളി താരം ജയറാം ചിത്രത്തില്‍ ആഴ്വാര്‍ കടിയന്‍ നമ്പിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീതം എ.ആര്‍. റഹ്മാനാണ്. രവി വര്‍മനാണ് ക്യാമറ ചെയ്യുന്നത്.

ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മന്റെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്.


Content Highlight: ponniyin selven character posters and release date out