'പോളിങ്ങ് ബൂത്ത് ';തെരെഞ്ഞെടുപ്പ് വിവരങ്ങളും 'വോട്ടും' ഒരു വിരല്‍ത്തുമ്പകലെ
Daily News
'പോളിങ്ങ് ബൂത്ത് ';തെരെഞ്ഞെടുപ്പ് വിവരങ്ങളും 'വോട്ടും' ഒരു വിരല്‍ത്തുമ്പകലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th April 2016, 2:07 pm

pb inn1

കേരള നിയമസഭാ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ലഭ്യമാകുന്ന മാതൃക വോട്ടിങ് സൗകര്യത്തോടെയുള്ള ആദ്യത്തെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. പോളിങ്ങ് ബൂത്ത് എന്നു പേരിട്ടിരിക്കുന്ന ഈ ആന്‍ഡ്രോയ്ഡ് ആപ്പില്‍ അഭിപ്രായവോട്ട് രേഖപ്പെടുത്താനും സൗകര്യമുണ്ട്.

ജനാധിപത്യത്തിന്റെ പരിധിക്ക് പുറത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ട പ്രവാസികള്‍ക്ക് തെരെഞ്ഞെടുപ്പിന്റേയും വോട്ടിന്റേയും ലോകം ഈ ആപ്പ് പ്രധാനം ചെയ്യും. ഈ ആപ്പ് വഴി കേരളത്തിന് പുറത്തുള്ള മലയാളികളുടെ രാഷ്ട്രീയ ഇഷ്ട്ടാനിഷ്ടങ്ങള്‍ അറിയാനാകും. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോധി ഇന്‍ഫോ സൊല്യൂഷന്‍സ് എന്ന ഐ.ടി സ്ഥാപനമാണ് ഈ ആപ്പിന്റെ നിര്‍മ്മാതാക്കള്‍.

1957 മുതലുള്ള സമ്പൂര്‍ണ തെരെഞ്ഞെടുപ്പ് ചരിത്രം കഴിഞ്ഞ തദ്ദേശ, ലോക്‌സഭ തെരെഞ്ഞെടുപ്പുകളുടെ നിയോജക മണ്ഡലവും, പഞ്ചായത്തും തിരിച്ചുമുള്ള കണക്കുകള്‍ എന്നിവ ഈ ആപ്പില്‍ ലഭ്യമാകും. ആധുനിക സാങ്കേതിക വിദ്യയെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കുകയാണിവിടെ.

pb innതെരഞ്ഞെടുപ്പുമായും രാഷ്ട്രീയ പാര്‍ട്ടികളിലെയും മുന്നണികളിലെയും സംഭവ വികാസങ്ങളുമായും ബന്ധപ്പെട്ട പ്രധാന വാര്‍ത്തകളും, 140 നിയോജക മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളുടെ ചിത്രമടക്കമുള്ള സമ്പൂര്‍ണ വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാകും. കൂടാതെ സ്വന്തം മണ്ഡലത്തിലെ പോള്‍ ചെയ്യുന്ന ബൂത്ത് കണ്ടെത്താനും ഈ ആപ്പില്‍ സൗകര്യമുണ്ട്.

പുതിയ തലമുറയ്ക്ക് രാഷ്ട്രീയത്തിലിടപെടാനുള്ള താല്‍പ്പര്യമുണ്ടാക്കുവാനും മുതിര്‍ന്ന തലമുറയെ സാങ്കേതിക തല്‍പ്പരരാക്കുവാനുമാണ് ഈ ആപ്പിലൂടെ ലക്ഷ്യമിട്ടതെന്ന് ബോധി ഇന്‍ഫോ സൊല്യൂഷന്‍സ് പ്രതിനിധികള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.