തിരുവനന്തപുരം: അമ്പലപ്പുഴ എം.എല്‍.എയും മുന്‍ സി.പി.ഐ.എം നേതാവുമായ ജി. സുധാകരന് വക്കീല്‍ നോട്ടീസ് അയച്ച് സി.പി.ഐ.എം നേതാവ് വി.ജി വിഷ്ണു. പാര്‍ട്ടി നേതാക്കള്‍ക്കെതിരായ പൊളിറ്റിക്കല്‍ ക്രിമിനില്‍ പരാമര്‍ശത്തിനെതിരെയാണ് നിയമനടപടി.
സുധാകരന്‍ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കമെന്ന് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആലപ്പുഴയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ സി.പി.ഐ.എം നേതാക്കളെല്ലാം പൊളിറ്റിക്കല്‍ ക്രിമിനലുകളാണെന്നും സി.പി.ഐ.എം തകര്‍ന്നിരിക്കുകയാണെന്നും ജി .സുധാകരന്‍ പറഞ്ഞിരുന്നു.
‘ ഇതുപോലുള്ള ക്രിമിനലുകള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ തലപ്പത്ത് വന്നത് കൊണ്ടാണ് ഞാന്‍ പാര്‍ട്ടി വിട്ടത്. എച്ച്. സലാം, സജി ചെറിയാന്‍, വിഷ്ണു, മയക്കുമരുന്ന് കടത്തിയ ഷാനവാസ് ഇവരൊക്കെയാണ് നേതൃത്വത്തിലുള്ളത്. ഇപ്പോഴുള്ളത് സി.പി.ഐ.എം അല്ല, കമ്മ്യൂണിസമൊന്നുമില്ല, പേര് മാത്രമോയുളളൂ. കഞ്ചാവ് കച്ചവടക്കാരുടെയും അഴിമതിക്കാരുടെയും പാര്‍ട്ടിയായി സി.പി.ഐ.എം മാറി,’ ഇതായിരുന്നു ജി. സുധാകരന്റെ പ്രസ്താവന. ഇത് വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
ഇതിനെതിരെയാണ് വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ പാര്‍ട്ടി നേതാക്കളെ അപമാനിക്കുന്ന പരാമര്‍ശളങ്ങളില്‍ പ്രതികരിക്കാതിരിക്കാനാവില്ലെന്നും ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ മറ്റ് നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നും വി.ജി വിഷ്ണു പറഞ്ഞു.
Content Highlight: ‘Political criminal’ remark: CPIM sends legal notice to G. Sudhakaran.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.