'ഇത് രാഷ്ട്രീയ അസംബന്ധം'; പാകിസ്താന്റെ പുതിയ നീക്കം അതിര്‍ത്തി കടന്നുള്ള തീവ്രവാദം പിന്തുണയ്ക്കുന്നതിനുള്ള തെളിവെന്നും ഇന്ത്യ
national news
'ഇത് രാഷ്ട്രീയ അസംബന്ധം'; പാകിസ്താന്റെ പുതിയ നീക്കം അതിര്‍ത്തി കടന്നുള്ള തീവ്രവാദം പിന്തുണയ്ക്കുന്നതിനുള്ള തെളിവെന്നും ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th August 2020, 9:36 am

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. രാഷ്ട്രീയ അസംബന്ധം എന്നാണ് ഇന്ത്യ പാകിസ്താന്റെ പുതുക്കിയ ഭൂപടത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ പുതുക്കയ ഭൂപടം പുറത്തിറക്കിയത്.

ആഗോള വിശ്വാസ്യതയില്ലാതെ പരിഹാസ്യമായ വാദമാണ് പാകിസ്താന്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.

പാകിസ്താന്റെ ‘രാഷ്ട്രീയ ഭൂപടം’ രാഷ്ട്രീയ അസംബന്ധത്തിനുള്ള ഒരു അഭ്യാസമാണെന്നും ഇന്ത്യന്‍ സംസ്ഥാനമായ ഗുജറാത്തിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലെയും ലഡാക്കിലെയും പ്രദേശങ്ങളില്‍ ഒരിക്കലും പാകിസ്താന് അവകാശവാദം ഉന്നയിക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യ പ്രതികരിച്ചു.

പരിഹാസ്യമായ വാദങ്ങള്‍ക്ക് നിയമപരമായ സാധുതയോ അന്താരാഷ്ട്ര വിശ്വാസ്യതയോ ഇല്ല എന്ന് പ്രതികരിച്ച ഇന്ത്യ, പാകിസ്താന്റെ പുതിയ ശ്രമം അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ പിന്തുണയ്ക്കുന്നതാണെന്നും പ്രദേശങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള പാകിസ്താന്റെ അഭിനിവേശം ഇത് തുറന്നു കാട്ടുന്നെന്നും കൂട്ടിച്ചേര്‍ത്തു.

ജമ്മുകശ്മീരും ഗുജറാത്തിലെ ജുനഗദ് ഭാഗവും തങ്ങളുടെ പ്രദേശമാക്കിയാണ് പുതിയ ഭൂപടം പാകിസ്താന്‍ പുറത്തിറക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ