എഡിറ്റര്‍
എഡിറ്റര്‍
‘ഞങ്ങള്‍ കറുത്തവരെ മാത്രമേ കൊല്ലൂ’ എന്നു ട്രാഫിക് പരിശോധനയ്ക്കിടെ യു.എസ് പൊലീസ്: യു.എസ് പൊലീസ് കഴിഞ്ഞവര്‍ഷം കൊലപ്പെടുത്തിയത് ആയിരത്തിലേറെ കറുത്തവരെ
എഡിറ്റര്‍
Friday 1st September 2017 12:06pm

ന്യൂയോര്‍ക്ക്: ട്രാഫിക് പരിശോധനയ്ക്കിടെ ‘ഞങ്ങള്‍ കറുത്തവരെ മാത്രമേ കൊല്ലൂ’ എന്നു പറഞ്ഞ വെളുത്തവര്‍ഗക്കാരനായ ലെഫ്റ്റനന്റ് കേണലിനെതിരെ നടപടി. ജോര്‍ജിയ സ്വദേശിയായ ലെഫ്റ്റനന്റ് ഗ്രഗ് അബോട്ടിനെ പുറത്താക്കാനുള്ള നടപടി ആരംഭിച്ചെന്ന് കോബ് കൗണ്ടി പൊലീസ് ചീഫ് മൈക്ക് രജിസ്റ്റര്‍ മാധ്യമങ്ങളോടു പറഞ്ഞു.

2016 ജൂലൈയിലാണ് പൊലീസുകാരന്‍ റോഡ് സൈഡില്‍ നിര്‍ത്തിയ കാറിലെ വെള്ളക്കാരിയായ യുവതിയോട് ‘ഞങ്ങള്‍ കറുത്തവരെ മാത്രമേ കൊല്ലൂ’ എന്നു പറഞ്ഞത്. ‘പക്ഷെ നിങ്ങള്‍ കറുത്തവരലല്ലോ. ഞങ്ങള്‍ കറുത്തവരെയേ കൊല്ലൂ. അതെ ഞങ്ങള്‍ കറുത്തവരെ മാത്രമേ കൊല്ലൂ, ശരിയല്ലേ?’ എന്നാണ് യുവതിയോട് അദ്ദേഹം പറഞ്ഞത്.


Also Read: സംവിധാനമായിരുന്നു സ്വപ്‌നം, ജേക്കബിന്റെ സ്വര്‍ഗരാജ്യത്തോടെ ആ മോഹം വിട്ടെന്ന് അജുവര്‍ഗീസ്


നിസഹകരിച്ച ഒരു യാത്രക്കാരന്റെ ടെന്‍ഷന്‍ കുറയ്ക്കാനായിരുന്നു അബോട്ടിന്റെ പരാമര്‍ശമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ ഏതുസാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ സ്വീകാര്യമല്ലെന്നായിരുന്നു രജിസ്റ്ററുടെ നിലപാട്.

20 വര്‍ഷത്തിലേറെയായി അബോട്ട് കോബ് കൗണ്ടിയില്‍ ഓഫീസറായി ജോലി ചെയ്യുന്നു.

കറുത്തവര്‍ഗക്കാരായ അമേരിക്കക്കാരെ യു.എസ് പൊലീസ് വെടിവെച്ച സംഭവങ്ങള്‍ ഒട്ടേറെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 1093 പേരെയാണ് യു.എസ് പൊലീസ് കൊലപ്പെടുത്തിയതെന്നാണ് ഗാഡിയന്‍ ന്യൂസ് പേപ്പര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.

Advertisement