ബീഹാര്‍ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
Kerala News
ബീഹാര്‍ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂസ് ഡെസ്‌ക്
Tuesday, 15th December 2020, 2:22 pm

പട്‌ന: ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബീഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡനക്കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കേസെടുത്ത് ഒന്നര വര്‍ഷത്തിനു ശേഷമാണ് മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ബിഹാര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ ഉന്നയിക്കുന്നത്. അന്ധേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

678 പേജുള്ള കുറ്റപത്രം ബിനോയിയെ വായിച്ചു കേള്‍പ്പിച്ചു. അതേസമയം ഡി.എന്‍.എ പരിശോധനാ ഫലം ലാബില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ലൈംഗിക പീഡനം, വഞ്ചന, ഭീഷണി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഡാന്‍സ് ബാര്‍ നര്‍ത്തകിയായിരുന്ന ബീഹാര്‍ സ്വദേശിയായ യുവതി ഓഷിവാര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനില്‍ 2019 ജൂണിലാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നല്‍കിയത്.

അതേസമയം കേസില്‍ ബിനോയ് കോടിയേരിക്ക് അന്ധേരിയിലെ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Police submitted charge sheet against Binoy Kodiyeri