കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിക്കാനിടയായ സംഭവത്തിലെ അക്രമിയുടേതെന്ന രീതിയില്‍ പ്രചരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ തള്ളി പൊലീസ്. സി.സി.ടി.വിയില്‍ ബൈക്കില്‍ കയറി പോയത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ത്ഥിയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ചുവന്ന കള്ളി ഷര്‍ട്ട് ധരിച്ച യുവാവ് റോഡില്‍ ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുന്നതും ശേഷം കുറച്ചു സമയത്തിന് ശേഷം വന്ന ഒരു ബൈക്കില്‍ കയറി പോകുന്നതുമായിരുന്നു ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ സി.സി.ടിവിയിലെ സമയവും അക്രമം നടന്ന സമയവുമായി ചേര്‍ത്തുവെക്കുമ്പോഴും പൊരുത്തക്കേടുണ്ടായിരുന്നു.
അതിനിടെ, ദൃക്‌സാക്ഷിയുടെ സഹായത്തോടെ തയ്യാറാക്കിയ രേഖാച്ചിത്രം പൊലീസ് പുറത്തുവിട്ടു. രേഖാച്ചിത്രത്തിനും താന്‍ കണ്ട പ്രതിക്കും സാമ്യമുണ്ടെന്ന് ദൃക്‌സാക്ഷിയായ റാഷിക്ക് സ്ഥിരീകരിച്ചു. പ്രതിയുടെ കാലിന് പൊള്ളലേറ്റതിനാല്‍ അദ്ദേഹം ചികിത്സ തേടി എന്നുള്ള കാരണം കണ്ടത്തി അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

പൊലീസ് പുറത്തുവിട്ട രേഖാച്ചിത്രം