എഡിറ്റര്‍
എഡിറ്റര്‍
അഡ്വ. സി.പി ഉദയഭാനുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്
എഡിറ്റര്‍
Tuesday 17th October 2017 10:49am

 

തൃശ്ശൂര്‍: അഡ്വ. സി.പി ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ്. ചാലക്കുടി രാജീവ് വധവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. തൃശ്ശൂരില്‍ നിന്നുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തുന്നത്.


Also Read: ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും പട്ടാളഭരണവും ഏകാധിപത്യത്തെയും അനുകൂലിക്കുന്നതായി സര്‍വ്വേ ഫലം


കഴിഞ്ഞദിവസം രാജീവ് വധക്കേസില്‍ അഡ്വ. സി.പി ഉദയഭാനു ഏഴാം പ്രതിയാകുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറിയിരുന്നു. പ്രതികളും ഉദയഭാനുവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും കൈമാറിയിട്ടുണ്ടായിരുന്നു.

ഇതിനു പിന്നാലെയാണ് വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തിയത്. കൊലപാതകം നടന്ന ദിവസം ഒന്നാം പ്രതിയുമായി ഉദയഭാനു ഏഴു തവണ സംസാരിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രാജീവിന്റെ അങ്കമാലിയിലെ വീട്ടില്‍ ഉദയഭാനു പലതവണ വന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് നേരത്തെ ലഭിക്കുകയും ചെയ്തിരുന്നു.


Dont Miss: ഗൗരി ലങ്കേഷ് വധം: അക്രമിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചു


കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാജീവിനെ പ്രതികള്‍ തട്ടിക്കൊണ്ടു വന്നത് ഉദയഭാനുവിനും കൂടി വേണ്ടിയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതികളുടെ മൊഴിയിലും ഉദയഭാനുവിന്റെ പങ്കിനെ കുറിച്ച് പറയുന്നുണ്ട്.

Advertisement