ഗുര്‍മീതിന്റെ വളര്‍ത്തുപുത്രി ഹണിപ്രീത് രാജസ്ഥാനിലേക്ക് കടന്നന്നെന്ന് വിവരം; രാജസ്ഥാനിലെ സ്‌കൂള്‍ കെട്ടിടത്തില്‍ പെലീസ് പരിശോധന
Daily News
ഗുര്‍മീതിന്റെ വളര്‍ത്തുപുത്രി ഹണിപ്രീത് രാജസ്ഥാനിലേക്ക് കടന്നന്നെന്ന് വിവരം; രാജസ്ഥാനിലെ സ്‌കൂള്‍ കെട്ടിടത്തില്‍ പെലീസ് പരിശോധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st September 2017, 10:44 pm

ഛണ്ഡീഗഡ്: ബലാത്സംഗ കേസില്‍ തടവുശിക്ഷയ്ക്ക് വിധിച്ച് ദേര സച്ഛ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ കണ്ടെത്താനായി പെലീസ് തിരച്ചില്‍ ശക്തമാക്കി. ഹണിപ്രീത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ഉണ്ടെന്ന് രഹസ്യവിവരത്തെതുടര്‍ന്ന്് അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിച്ചു.

രാജസ്ഥാനിലെ ഹനുമന്‍ഗഡില്‍ ഹണിപ്രീത് ഉണ്ടെന്നും ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ ശ്രമിക്കുകയാണെന്നുമായിരുന്നു പോലീസിന് ലഭിച്ച വിവരം.തുടര്‍ന്ന് പ്രദേശത്തെ സ്‌കൂളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഹണിയെ പിടികൂടാന്‍ കഴിഞ്ഞില്ല.


Also Read കുമ്മനടിച്ച അര്‍ണബ് ഗോസ്വാമിയെ വലിച്ചൊട്ടിച്ച് സോഷ്യല്‍മീഡിയ; ട്വിറ്ററില്‍ തരംഗമായി ‘അര്‍ണബ് ഡിഡ് ഇറ്റ്’ ഹാഷ്ടാഗ്


അതേ സമയം ഗുര്‍മീതിന്റെയും ഹണിപ്രീത് സിങിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കി ബോളിവുഡില്‍ സിനിമ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അശുതോഷ് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗുര്‍മീത് റാം റഹിം സിങായി എത്തുന്നത് റാസ മുറാദാണ്. വിവാദങ്ങളിലൂടെ ശ്രദ്ധേയായ ബോളിവുഡ് താരം രാഖി സാവന്താണ് ഹണി പ്രീതായി വേഷമിടുന്നത്. ചിത്രത്തില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനായി അജാസ് ഖാന്‍ എത്തുന്നുണ്ട്.