എഡിറ്റര്‍
എഡിറ്റര്‍
നടി ആക്രമിക്കപ്പെട്ട കേസ്: സംവിധായകന്‍ വൈശാഖിനെ ചോദ്യ ചെയ്യുന്നു
എഡിറ്റര്‍
Thursday 10th August 2017 11:37am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് സംവിധായകന്‍ വൈശാഖിന്റെ മൊഴിയെടുക്കുന്നു. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്.

കേസിന്റെ ഗൂഢാലോചനകുറ്റത്തിന് ജയിയില്‍ കഴിയുന്ന നടന്‍ ദിലീപ് അഭിനയിച്ച സൗണ്ട് തോമ സിനിമയുടെ സംവിധായകനാണ് വൈശാഖ്.

കേസില്‍ ഒന്നാം പ്രതിയയായ പള്‍സര്‍ സുനി ജയിലില്‍ നിന്നും ദിലീപിനയച്ച കത്തില്‍ ദിലീപ് നായകനായ സൗണ്ട് തോമ എന്ന ചിത്രത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു.


Dont Miss മട്ടന്നൂര്‍ നഗരസഭ എല്‍.ഡി.എഫ് തൂത്തുവാരി; കോണ്‍ഗ്രസ് ഏഴിടത്ത് മാത്രം


സൗണ്ട് തോമയുടെ ചിത്രീകരണ സമയത്ത് പള്‍സര്‍ സുനി സെറ്റില്‍ എത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാവും അന്വേഷണ സംഘം മൊഴിയെടുക്കുകയെന്നാണ് അറിയുന്നത്.

ദിലീപിനെതിരേ ചുമത്തിയിരിക്കുന്ന ഗൂഡാലോചന കേസ് തെളിയിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ പരിശോധിക്കുന്ന പോലീസ് സംഘം സിനിമയുടെ സെറ്റില്‍ ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും ഒന്നിച്ചുള്ള സാന്നിദ്ധ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ദിലീപ് ഹൈക്കോടതിയില്‍ ഇന്ന് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കാനിരിക്കെ അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ദിലീപിനെ കേസില്‍ രണ്ടാം പ്രതിയാക്കി ചേര്‍ത്തേക്കുമെന്നാണ് വിവരം.

Advertisement