എഡിറ്റര്‍
എഡിറ്റര്‍
ഡി.ജി.പിക്കെതിരെ ക്രിമിനല്‍ കേസെടുക്കണം: ഈകാര്യത്തില്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചില്ലെങ്കില്‍ താന്‍ സമീപിക്കുമെന്നും പി.സി ജോര്‍ജ്
എഡിറ്റര്‍
Tuesday 7th November 2017 7:52pm

 

തിരുവനന്തപുരം: നടന്‍ ദിലീപിന്റെ പരാതി മറച്ചുവെച്ച് തെറ്റായ റിമാന്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഡി.ജി.പിയെ ദിലീപ് നിരവധി തവണ ബന്ധപ്പെട്ടതിനുള്ള തെളിവുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡി.ജി.പിക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണം ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ പോയില്ലെങ്കില്‍ താന്‍ ഹൈക്കോടതിയെ സമീപിക്കും. ദിലീപിനെ കേസില്‍ കുടുക്കിയതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ദീലീപിനെതിരെ പൊലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ നിര്‍ണായകമായ ഭാഗമായിരുന്നു പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ഈ വിവരം ഡി.ജി.പിയെ വിളിച്ചറിയിച്ചത് കേസ് ദിലീപിനെതിരെ നീങ്ങുന്നെന്ന് അറിഞ്ഞതിനെ തുടര്‍ന്നായിരുന്നെന്നുമുള്ള പൊലീസ് വാദം.


Also Read ‘നിയമോപദേശമല്ല, ഇനി വേണ്ടത് നടപടി; തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് എ.ഐ.വൈ.എഫ്


ഉദ്ദേശ്യം 20 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് ഒന്നാം പ്രതി സുനില്‍ കുമാറിനെതിരെ പരാതി കൊടുത്തിട്ടുള്ളൂ എന്നും അത്രയും കാലയളവില്‍ മറ്റ് പ്രതികളും സാക്ഷികളും മുഖേന പ്രശ്നം ഒത്തുതീര്‍ക്കുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞിരുന്നു

പൊലീസിന്റെ ഈ കണ്ടെത്തലാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. ഭീഷണി വന്നതിന് തൊട്ടുപിന്നാലെ ബെഹ്‌റയുടെ പേഴ്‌സണല്‍ നമ്പറിലേക്ക് ദിലീപ് വിളിച്ചിരുന്നെന്നും സുനിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡുകള്‍ വാട്‌സപ്പ് ചെയ്തിരുന്നെന്നും ദിലീപ് വിചാരണ വേളയില്‍ വാദിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Advertisement