ആള്‍പിടിയന്‍കടുവയെ വെടിവെച്ച് കൊന്നു
Daily News
ആള്‍പിടിയന്‍കടുവയെ വെടിവെച്ച് കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th February 2015, 5:23 pm

tiger
വയനാട്: വയനാട്ടില്‍ ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തിയ ആള്‍പിടിയന്‍കടുവയെ പോലീസ് വെടിവെച്ച് കൊന്നു. തമിഴ്‌നാട് പോലീസാണ്  കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ സൂസംപാടി വനമേഖലയില്‍ കടുവയെ വെടിവെച്ച് കൊന്നത്. അഞ്ച് റൗണ്ടായാണ് പോലീസ് വെടിയുതിര്‍ത്തത്. വൈകുന്നേരം 3:30നായിരുന്നു സംഭവം.

നേരത്തെ വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ 2 പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. ഭസ്‌കരന്‍, മഹാലക്ഷ്മി എന്നിവരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. ഇതില്‍ ഭാസ്‌കരനെ കടുവ ഭക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനായിരുന്നു ഭാസ്‌കരനെ കടുവ കൊലപ്പെടുത്തിയിരുന്നത്.

ഇതിന് ശേഷം ഫെബ്രുവരി പതിനാലിനായിരുന്നു  തേയിലത്തോട്ടത്തിലെ തൊഴിലാളിയായ മഹാലക്ഷ്മിയെ കടുവ കൊലപ്പെടുത്തിയിരുന്നത്. ഇത് കൂടാതെ കടുവയെ തിരയുന്നതിനിടയില്‍ രാജേഷ് എന്ന യുവാവിനെയും കടുവ ആക്രമിച്ചിരുന്നു.

കടുവയുടെ ആക്രമണത്തില്‍ രോഷാകുലരായ നാട്ടുകാര്‍ വനം വകുപ്പ് ഓഫീസുകളും വാഹനങ്ങളും ആക്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന കടുവക്കായുള്ള തിരച്ചില്‍ കേരള- തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഊര്‍ജിതമാക്കിയിരുന്നു.

കടുവയുടെ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.