സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് റാപ്പര്‍ വേടന്‍ പങ്കെടുത്ത പരിപാടിക്കെതിരെ കേസെടുത്ത് പൊലീസ്
Kerala
സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് റാപ്പര്‍ വേടന്‍ പങ്കെടുത്ത പരിപാടിക്കെതിരെ കേസെടുത്ത് പൊലീസ്
നിഷാന. വി.വി
Friday, 24th July 2026, 9:30 am

 

തിരുവനന്തപുരം: ദല്‍ഹിയിലെ സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് കൊച്ചിയില്‍ റാപ്പര്‍ വേടന്‍ പങ്കെടുത്ത പരിപാടിക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം സൗത്ത് പൊലീസാണ് വേടന്റെ മാനേജര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പരിപാടി നടത്തിയത് അനുമതിയില്ലാതെയാണെന്നും പൊലീസ് പറയുന്നു. ബുധനാഴ്ച വൈകിട്ട് ഏകദേശം അഞ്ച് മണിക്കാണ് പനമ്പള്ളി നഗറിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ പരിപാടി സംഘടിപ്പിച്ചത്.

മുന്‍ ഫുട്‌ബോള്‍ താരം സി.കെ വിനോദ്, വേടന്‍, ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പൊലീസിന്റെ നോട്ടീസ് അവഗിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ പരിപാടി നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

അതേസമയം സി.ജെ.പിയുടെ പ്രതിഷേധം ഇന്നും ശക്തമായി തുടരുകയാണ്. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കും വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സി.ജെ.പി നേരത്തെ തന്നെ അറിയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമാായി ഇന്ന് 12: 30 ന് ചര്‍ച്ച നടന്നേക്കുമെന്നാണ് സൂചന.

Content Highlight: Police have registered a case against an event attended by rapper Vedan in support of the CJP protest.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.