വാഹന പരിശോധനയ്ക്കിടെ പൊലീസിന്റെ ക്രൂരത; പരിക്കേറ്റ യുവാവിനെ വഴിയിലുപേക്ഷിച്ചു, പൊലീസുകാരനെ മാത്രം ആശുപത്രിയിലാക്കിയെന്ന് ആരോപണം
Kerala
വാഹന പരിശോധനയ്ക്കിടെ പൊലീസിന്റെ ക്രൂരത; പരിക്കേറ്റ യുവാവിനെ വഴിയിലുപേക്ഷിച്ചു, പൊലീസുകാരനെ മാത്രം ആശുപത്രിയിലാക്കിയെന്ന് ആരോപണം
നിഷാന. വി.വി
Saturday, 27th December 2025, 12:28 pm

എറണാകുളം: എറണാകുളത്ത് വാഹന പരിശോധനക്കിടെ പൊലീസിന്റെ ക്രൂരത. കണ്ണമാലിയില്‍ വാഹന പരിശോധനയ്ക്കിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവിനെ റോഡില്‍ ഉപേക്ഷിച്ചെന്ന ആരോപണവുമായി സുഹൃത്ത്.

ബൈക്ക് യാത്രക്കാരായ ആലപ്പുഴ സ്വദേശികളായ അനിലിനും സുഹൃത്ത് രാഹുലിനുമാണ് പരിക്കേറ്റത്.
പൊലീസ് യുവാവിനെ ബൈക്കില്‍ നിന്ന് വലിച്ചിടുകയും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

എന്നാല്‍ ബൈക്ക് അടുത്തെത്തിയപ്പോഴാണ് പൊലീസ് കൈകാണിച്ചതെന്നും നിര്‍ത്താന്‍ തുടങ്ങവെ പൊലീസ് വലിച്ചിടുകയും പൊലീസുകാരനടക്കം പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നുവെന്ന് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അപകടത്തില്‍ സി.പി.ഒ ബിജുമോനെ പൊലീസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഗുരുതര പരിക്കേറ്റ അനിലിനെ തിരിഞ്ഞുനോക്കിയില്ലെന്നും സുഹൃത്ത് പറഞ്ഞു. ഒടുവില്‍ രക്തത്തില്‍ കുളിച്ച അനിലിനെ ബൈക്കില്‍ കെട്ടിവെച്ചാണ് താന്‍ ആശുപത്രിയിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കണ്ണമാലി പൊലീസിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക കൃത്യനിര്‍വ്വണം നടത്തുന്നതിനെ തടസ്സപ്പെടുത്തിയെന്നാരോപിച്ച് അനിലിനും സുഹൃത്തായ രാഹുലിനുമെതിരെ പൊലീസ് ഇതിനോടകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

യുവാവിന്റെ മൂക്കിന്റെ പാലം പൊട്ടിയാതയും കാലിന് പരിക്കുള്ളതായും യുവാവിന്റെ കുടുംബം പ്രതികരിച്ചു. ഇതിനെതിരെ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചിട്ടുണ്ട്.

 

Content Highlight: Police brutality during vehicle inspection; Allegations that injured youth was abandoned on the road, only the policeman was taken to the hospital

 

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.