ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National
സഹപ്രവര്‍ത്തകന്റെ ഭാര്യയെ കൊലപ്പെടുത്തിയതിന് ആര്‍മി മേജര്‍ അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Sunday 24th June 2018 10:37pm

ന്യൂദല്‍ഹി: ദല്‍ഹി കന്റോണ്മെന്റ് പ്രദേശത്ത് ശനിയാഴ്ച ഒരു ആര്‍മി മേജറിന്റെ ഭാര്യ കൊല്ലപ്പെട്ട സംഭവത്തില്‍ മറ്റൊരു ആര്‍മി മേജറിനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.

ആര്‍മി മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യയായ ഷൈലജയെ കൊലപ്പെടുത്തിയ കേസില്‍ ആര്‍മി മേജറായ നിഖില്‍ ഹാന്‍ഡയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.


ALSO READ: ലോകകപ്പ് ചരിത്രത്തിലെ കറുത്ത കുതിരകൾ


കഴുത്ത് അറുത്ത നിലയിലാണ് ഷൈലജയുടെ മൃതദേഹം ദല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ നിന്നും കണ്ടെടുത്തത്. മൃതദേഹത്തിലൂടെ ഒരു കാര്‍ കയറിയതിനാല്‍ ആദ്യം കാറപകടം ആണെന്ന് ധരിച്ചെങ്കിലും പിന്നീട് കഴുത്തില്‍ മുറിവ് കണ്ടെത്തുകയായിരുന്നു.


ALSO READ: നീരവ് മോദി ലണ്ടനിലെ ജ്വല്ലറിക്ക് മുകളിലുള്ള ഫ്ലാറ്റില്‍ താമസിച്ചതായി റിപ്പോര്‍ട്ട്


ചില സൂചനകള്‍ ലഭിച്ചതിനാലാണ് നിഖില്‍ ഹാന്‍ഡയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മീററ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി ദല്‍ഹിയിലേക്ക് കൊണ്ട് വന്നു.

ബ്രാര്‍ സ്‌ക്വയറില്‍ വെച്ച് ഷൈലജയുമായി ഉണ്ടായി വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിജയ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷൈലജയോട് ഇഷ്ടം ഉണ്ടായിരുന്ന ഹാന്‍ഡക്ക് അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും വിജയ് കുമാര്‍ കൂട്ടിച്ചേത്തു.

Advertisement