റാന്നിയില്‍ നവജാത ശിശുവിനെ ഭിത്തിയിലിടിച്ച് കൊന്ന അമ്മ പിടിയില്‍; മരിച്ചത് 27 ദിവസം പ്രായമുള്ള കുഞ്ഞ്
Kerala News
റാന്നിയില്‍ നവജാത ശിശുവിനെ ഭിത്തിയിലിടിച്ച് കൊന്ന അമ്മ പിടിയില്‍; മരിച്ചത് 27 ദിവസം പ്രായമുള്ള കുഞ്ഞ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th December 2021, 6:44 pm

പത്തനംതിട്ട: നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിക്കുകയായിരുന്നു.

റാന്നി പഴവങ്ങാടിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസി(21) ആണ് അറസ്റ്റിലായത്. 27 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ്
മരിച്ചത്.

കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ തലക്ക് രൂക്ഷമായ ക്ഷതമേറ്റതിനാല്‍ ആശുപത്രി അധികൃതര്‍ക്ക് അസ്വാഭാവികമായി തോന്നുകയായിരുന്നു. പിന്നാലെ പോസ്റ്റുമോര്‍ട്ടത്തിനയക്കുകയും ചെയ്തു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലമായി കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇന്ന് പൊലീസ് ബ്ലസിയെ ചോദ്യം ചെയ്തതോടെയാണ് ഇത് കൊലപാതകമാണെന്നത് ബ്ലസി സമ്മതിക്കുന്നത്.

മാസം തികയാതെ പ്രസവിച്ചതിനെതുടര്‍ന്ന് കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് കാരണമായി കുട്ടി രാത്രിയും മറ്റുമൊക്കെ കരയാറുണ്ടായിരുന്നു. ഈ പ്രയാസങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബ്ലസി പൊലീസിന് മൊഴി നല്‍കി. റാന്നി പൊലീസ് ബ്ലസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Police arrest mother for killing baby in Ranni