എഡിറ്റര്‍
എഡിറ്റര്‍
നാദിര്‍ഷ പറഞ്ഞതെല്ലാം കള്ളം; വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്; നാദിര്‍ഷ ആശുപത്രിയില്‍ ചികിത്സ തേടി
എഡിറ്റര്‍
Thursday 7th September 2017 10:09am

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നാദിര്‍ഷയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കളവാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കൂടുതല്‍ വ്യക്തതയ്ക്കായി ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.

നാദിര്‍ഷയുട മൊഴിയില്‍ പലതും കളവാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോട നാദിര്‍ഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ച സാഹചര്യത്തില്‍ നാദിര്‍ഷ ഹൈക്കോടതിയിലെ അഭിഭാഷകന്റെയുടത്ത് നിയമോപദേശം തേടിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം തേടണമോയെന്നാണ് നാദീര്‍ഷ നിയമോപദേശം തേടിയത്.

Advertisement