ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പോയിന്റ് റേഞ്ച്; 'തച്ചക്ക് മച്ചക്ക്' ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി
Entertainment news
ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പോയിന്റ് റേഞ്ച്; 'തച്ചക്ക് മച്ചക്ക്' ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th April 2023, 1:24 pm

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ട് ഒരുങ്ങുന്ന ‘ പോയിന്റ് റേഞ്ച്’ എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ‘തച്ചക്ക് മച്ചക്ക്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. സഹ നിര്‍മാണം സുധീര്‍ 3ഡി ക്രാഫ്റ്റ് ഫിലിം കമ്പനിയാണ്. പ്രദീപ് ബാബുവാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അന്‍വര്‍ സാദത്താണ് ഗാനം ആലപിച്ചിരിക്കുന്നത്.

അജയ് ഗോപാലാണ് ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. ഡി.എം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സൈനു ചാവക്കാടനാണ് ചിത്രം ഒരുക്കുന്നത്. ശരത്ത് അപ്പാനി, റിയാസ്ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ഷഫീക് റഹിമാന്‍, ജോയി ജോണ്‍ ആന്റണി, ആരോള്‍ ഡി ശങ്കര്‍, രാജേഷ് ശര്‍മ, അരിസ്റ്റോ സുരേഷ്, ബിജു കരിയില്‍ ( ഗാവന്‍ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെന്‍ , ഫെസ്സി പ്രജീഷ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാണ്.

മിഥുന്‍ സുബ്രന്‍ എഴുതിയ കഥയ്ക്ക് ബോണി അസ്സനാറും, മനു എസ് പ്ലാവിലയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ടോണ്‍സ് അലക്‌സാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഹോച്ചിമിന്‍ കെ സി. ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് ഫ്രാന്‍സിസ് ജിജോയും, അജയ് ഗോപാലും, അജു സാജനും ചേര്‍ന്നാണ്.

അസോസിയേറ്റ് ക്യാമറമാന്‍: ഷിനോയ് ഗോപിന, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രവി നായര്‍ , അസോസിയേറ്റ് ഡയറക്ടേര്‍സ്: അനീഷ് റൂബി, പോള്‍ ബെന്‍ജമിന്‍, കലാസംവിധാനം: ഷെരീഫ് , മ്യൂസിക് : പ്രദീപ് ബാബു ,ബിമല്‍ പങ്കജ്, സായി ബാലന്‍ , ആക്ഷന്‍: റണ്‍ രവി,

കൊറിയോഗ്രാഫി: ഇംതിയാസ് അബുബക്കര്‍ സ്പ്രിംഗ്, മനു , മേക്കപ്പ്: പ്രഭീഷ് കോഴിക്കോട്
കോസ്റ്റുംസ്: അനില്‍ കോട്ടൂളി , ബിജിഎം :സായിബാലന്‍, സ്റ്റില്‍സ്: പ്രശാന്ത് ഐഡേ , പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നികേഷ് നാരായണ്‍ ,ഡിസൈന്‍ : ആന്റണി സ്റ്റീഫന്‍, പിആര്‍ഒ : ശബരി

content highlight: point range movie video song out