അപ്പാനി ശരത്തിന്റെ പോയിന്റ് റേഞ്ച് റിലീസിനൊരുങ്ങുന്നു
Film News
അപ്പാനി ശരത്തിന്റെ പോയിന്റ് റേഞ്ച് റിലീസിനൊരുങ്ങുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th February 2023, 11:41 am

ഡി.എം. പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പോയിന്റ് റേഞ്ച് റിലീസിനൊരുങ്ങുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് റിലീസിനൊരുങ്ങുന്നത്. കോഴിക്കോട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.

സൈനു ചാവക്കാടാണ് ചിത്രം ഒരുക്കുന്നത്. ശരത്ത് അപ്പാനി, റിയാസ് ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ഷഫീക് റഹിമാന്‍, ജോയി ജോണ്‍ ആന്റണി, ആരോള്‍ ഡി. ശങ്കര്‍, രാജേഷ് ശര്‍മ, അരിസ്റ്റോ സുരേഷ്, ബിജു കരിയില്‍ (ഗാവന്‍ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെന്‍, ഫെസ്സി പ്രജീഷ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ സിനിമയുടെ ഭാഗമായി.

മിഥുന്‍ സുബ്രന്‍ എഴുതിയ കഥയ്ക്ക് ബോണി അസനാര്‍ തിരക്കഥ രചിച്ചിരിക്കുന്നു. ടോണ്‍സ് അലക്‌സാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് ഫ്രാന്‍സിസ് ജിജോയും, അജയ് ഗോപാലും, അജു സാജനും ചേര്‍ന്നാണ്. സഹ നിര്‍മാണം സുധീര്‍ 3ഡി ക്രാഫ്റ്റ് ഫിലിം കമ്പനിയാണ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഹോച്ചിമിന്‍ കെ.സി., അസോസിയേറ്റ് ക്യാമറമാന്‍: ഷിനോയ് ഗോപി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രവി നായര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: അനീഷ് റൂബി, പോള്‍ ബെന്‍ജമിന്‍, കലാസംവിധാനം: ഷെരീഫ് സി.കെ.ഡി.എന്‍, മ്യൂസിക് : പ്രദീപ് ബാബു, ബിമല്‍ പങ്കജ്, സായി ബാലന്‍, ആക്ഷന്‍: റണ്‍ രവി, കൊറിയോഗ്രാഫി: ഇംതിയാസ് അബുബക്കര്‍, സ്പ്രിങ് മിറ മനു, മേക്കപ്പ്: പ്രഭീഷ് കോഴിക്കോട്, കോസ്റ്റുംസ്: അനില്‍ കോട്ടൂളി, ബി.ജി.എം: സായിബാലന്‍, സ്റ്റില്‍സ്: പ്രശാന്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നികേഷ് നാരായണ്‍, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, പി.ആര്‍.ഒ: ശബരി.

Content Highlight:  point range movie of Appani Sarath is all set to release