വിദ്യാര്‍ത്ഥിയ്‌ക്കെതിരെ ലൈംഗികാതിക്രമം; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍
Crime
വിദ്യാര്‍ത്ഥിയ്‌ക്കെതിരെ ലൈംഗികാതിക്രമം; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Tuesday, 19th March 2019, 10:07 pm

തിരൂര്‍: മദ്രസാ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത മദ്രസാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ പോത്തന്നുര്‍ കന്‍മനം സ്വദേശി അലിയാണ് അറസ്റ്റിലായത്.

പുല്ലൂരില്‍ മദ്രസാധ്യാപകനായ അലി കുട്ടിയെ മൂന്നു മാസത്തിലധികം ഉപദ്രവിച്ചെന്നാണ് പരാതി. അധ്യാപകന്റെ ലൈംഗികാതിക്രമം ചെറുത്ത കുട്ടിയെ ഈ മാസം 16ന് ഹാങ്ങര്‍ ഉപയോഗിച്ച് പുറത്തടിച്ചെന്നും രക്ഷിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കട്ടച്ചിറയിലെ പള്ളിക്ക് സമീപത്തു നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പോക്‌സോ, പ്രകൃതി വിരുദ്ധ പീഡനം, ജുവനൈല്‍ ജസ്റ്റിസ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

തിരൂര്‍ സി.ഐ പി.കെ.പത്മരാജന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പീഡനം നടന്ന മദ്രസയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം റിമാന്‍ഡ് ചെയ്തു.

ചിത്രം കടപ്പാട്: മനോരമ ന്യൂസ്