പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു
Kerala News
പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th August 2023, 4:35 pm

കൊച്ചി: എറണാകുളം കൂത്താട്ടുകുളം ഇലഞ്ഞിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടി അലക്കികൊണ്ടിരിക്കുമ്പോള്‍ പുറകില്‍ വന്ന് പ്രതി വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു.

ഇതിന് ശേഷം ഇയാളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പോക്‌സോ കേസ് പ്രതിയും പെണ്‍കുട്ടിയുടെ പിതൃ സഹോദരനുമാണ് പ്രതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതിക്കെതിരെ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കഴിഞ്ഞ വര്‍ഷം പൊലീസ് പോക്‌സോ കേസെടുത്തിരുന്നു. തുടര്‍ന്ന് ജയിലിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഇതിന്റെ വൈരാഗ്യമായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. പ്രതിയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Content Highlights: POCSO case accused hanged himself after assaulting girl