ന്യൂദല്‍ഹി: എ.ഐ ഉച്ചക്കോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. എ.ഐ എക്‌സ്‌പോ നടക്കുന്ന ഹാളില്‍ വച്ചായിരുന്നു പ്രതിഷേധ പ്രകടനം.
പ്രധാനമന്ത്രി രാജ്യത്തിന്റെ അഭിമാനം കച്ചവടം ചെയ്തുവെന്നും അത്തരത്തിലൊരു ഒത്ത് തീര്‍പ്പ് നടത്തിയെന്നുമടക്കമുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഷര്‍ട്ട് ഊരിക്കൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
പത്തിലേറെ യുവാക്കള്‍ എക്‌സ്‌പോ ഹാളിലെത്തി ഒരു ഭാഗത്ത് നിന്ന് ഷര്‍ട്ടഴിച്ച് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. നാഷണല്‍ യൂത്ത് കോണ്‍ഗ്രസിന്റെ എക്‌സ് പേജിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
പ്രധാനമന്ത്രി യു.എസ് വ്യാപാര കരാറിലടക്കം രാജ്യത്തിന്റെ താത്പര്യങ്ങള്‍ ബലി കഴിച്ചുവെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ ആരോപിച്ചിരുന്നു. പ്രതിഷേധക്കാരെ സുരക്ഷാ സേന അറസ്റ്റ് ചെയ്ത് നീക്കി.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് എ.ഐ ഉച്ചകോടിയിലേക്ക് പ്രവേശനമുളളത്. അത്തരത്തില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത് ആസൂത്രിതമായി പ്രതിഷേധം നടത്തിയതായാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.
ഇന്നലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി എ.ഐ ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. 20 ലധികം രാഷ്ട്ര നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
ചൈനീസ് നിര്‍മിത റോബോര്‍ട്ടിക് നായയെ ഇന്ത്യന്‍ നിര്‍മിതമെന്ന് അവകാശപ്പെട്ടത് വലിയ നാണക്കേടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ പ്രതിഷേധം. ഇന്നാണ് ഉച്ചകോടിയുടെ സമാപനം.
Content Highlight: PM sells out country’s pride; Youth Congress protests at AI summit
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.