മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്; വാദം മാറ്റിവെച്ചത് ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് തവണ
national news
മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്; വാദം മാറ്റിവെച്ചത് ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് തവണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th January 2020, 11:55 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച കേസില്‍ ദല്‍ഹി ഹൈക്കോടതി വാദം മാറ്റിവെച്ചത് ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് തവണ. നിലവില്‍ കേസിന്റെ വാദം ഏപ്രില്‍ 15ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

2017 ജനുവരി 23ന് ശേഷം ഹൈക്കോടതി കേസ് പരിഗണിച്ചത് 2017 ഏപ്രില്‍ 27നാണ്. ഹരജിക്കാരുടെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 2017 നവംബര്‍ 16ലേക്ക് കോടതി കേസ് മാറ്റി വെക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഈ സമയത്ത് മറുസത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍വകലാശാലക്ക് സാധിച്ചില്ല. തുടര്‍ന്ന് കോടതി സര്‍വകലാശാലക്ക് ഇതിനുള്ള അവസരം നിഷേധിക്കുകയായിരുന്നു.

സോളിസിറ്റര്‍ ജനറല്‍ ഹാജരാകാത്തതിനാല്‍ രണ്ടുതവണ കേസിന്റെ വാദം മാറ്റിവെച്ചിരുന്നു. 2019 നവംബര്‍ 28ന് കേസ് മാറ്റിവെച്ചതിന് കാരണം കോടതി വ്യക്തമാക്കിയിരുന്നില്ല.

മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. വിവാദങ്ങള്‍ നിലനിന്ന സാഹചര്യത്തില്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ വിവരങ്ങള്‍ നല്‍കാന്‍ 2016ല്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യ

എന്നാല്‍ ഈ ഉത്തരവിനെതിരെ ദല്‍ഹി സര്‍വകലാശാല കോടതിയെ സമീപിക്കുകയായിരുന്നു.

വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.