മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുരസ്‌കാരം നല്‍കി ആദരിക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.
പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കര്‍ പുരസ്‌കാരം നല്‍കിയാണ് പ്രധാനമന്ത്രിയെ ആദരിച്ചത്. ബി.ജെ.പിയും ശിവസേനയും തമ്മില്‍ രൂക്ഷമായ തര്‍ക്കം നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ നിന്നും ഉദ്ദവ് മാറിനിന്നത്.
ശിവസേനയുമായി ഇനി ഒരിക്കലും സഖ്യത്തിന് ഇല്ലെന്ന് ബി.ജെ.പി പറഞ്ഞിരുന്നു.
ഉദ്ദവിനെ കടന്നാക്രമിച്ച് പല അവസരത്തിലും ബി.ജെ.പി രംഗത്തുവന്നിട്ടുണ്ട്.
പതിറ്റാണ്ടുകളായി സഖ്യകക്ഷികളായ ശിവസേനയും ബി.ജെ.പിയും 2019 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയാണ് ഭിന്നിപ്പുണ്ടായത്. ഈ ഒരു സാഹചര്യത്തിലാണ് ഉദ്ദവ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നത്.
അതേസമയം, താന്‍ പൊതുവെ അനുമോദന ചടങ്ങുകളില്‍ പങ്കെടുക്കാറില്ലെന്നും ലതാ മങ്കേഷ്‌കറിനെപ്പോലെ ഒരു മൂത്ത സഹോദരിയുടെ പേരില്‍ ഒരു അവാര്‍ഡ് വരുമ്പോള്‍, അത് സ്വീകരിക്കാതിരിക്കാന്‍ തനിക്ക് ആവില്ലെന്നും മോദി പറഞ്ഞു.