ധാക്ക: ചൊവ്വാഴ്ച ധാക്കയില്‍ നടന്ന ബംഗ്ലാദേശിലെ ബി.എന്‍.പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്ത് സ്പീക്കര്‍ ഓം ബിര്‍ള.
സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തും താരിഖ് റഹ്‌മാന് സ്പീക്കര്‍ കൈമാറി. വിജയത്തില്‍ താരിഖ് റഹ്‌മാനെ പ്രശംസിച്ച മോദി, താരിഖിനൊപ്പം അദ്ദേഹത്തിന്റെ പങ്കാളി സുബൈദയെയും മകള്‍ സൈമയെയും ഇന്ത്യയിലേക്ക് ക്ഷണിച്ചു.
മോദിയെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളുണ്ടായിരുന്നതിനാല്‍ പ്രധാനമന്ത്രി സ്പീക്കറെയും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയെയും ചടങ്ങില്‍ പങ്കെടുക്കാന്‍ നിയോഗിക്കുകയായിരുന്നു.
അതേസമയം, 13ഓളം രാജ്യങ്ങളിലെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി താരിഖ് റഹ്‌മാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
25 മന്ത്രിമാരും 24 സഹമന്ത്രിമാരും അടങ്ങുന്നതാണ് ബി.എന്‍.പി സഖ്യത്തിന്റെ മന്ത്രിസഭ. ആകെ 50 അംഗ മന്ത്രിസഭയാണിത്. 297 സീറ്റില്‍ 209 സീറ്റും തനിച്ച് നേടിയാണ് ബി.എന്‍.പി രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്.
പിന്നാലെ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാരായിരുന്നു ഭരണം നടത്തിയിരുന്നത്. പൊതുതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഹമ്മദ് യൂനുസ് രാജിവെച്ചിരുന്നു.
Content Highlight: PM Modi invites Tariq Rahman to India; Speaker hands over letter