പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.81
Kerala News
പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.81
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd May 2025, 3:26 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 77.81 ആണ് വിജയശതമാനം. 3,70,642 വിദ്യാര്‍ത്ഥികളാണ് റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയത്. ഇതില്‍ 2,22,394 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. മുന്‍ വര്‍ഷം 78. 69% ആയിരുന്നു വിജയശതമാനം.

1,96,690 പെണ്‍കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 165234 പേര്‍ വിജയിച്ചു. 179852 ആണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. അതില്‍ 123160 പേര്‍ വിജയിച്ചു.

സയന്‍സ് വിഭാഗത്തില്‍ 83.25%മാണ് വിജയശതമാനം. കൊമേഴ്‌സ് വിഭാഗത്തല്‍ 74.21% ഉം   ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 68.16% ആണ് വിജയശതമാനം.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം (83.09). ഏറ്റവും കുറവ് കാസര്‍ഗോഡ് ജില്ലയിലാണ് (71.09). ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. സംസ്ഥാനത്തെ 57 സ്‌കൂളുകള്‍ 100% വിജയം നേടി. സേ പരീക്ഷകള്‍ ജൂണ്‍ 23 മുതല്‍ ആരംഭിക്കും.

ഫലമറിയാന്‍ ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക

http://www.results.hse.kerala.gov.in/
http://www.prd.kerala.gov.in/

http://examresults.kerala.gov.in

http://www.results.kite.kerala.gov.in.

Content Highlight: Plus Two results declared; pass percentage 77.81