കാനഡയില്‍ ചെറുവിമാനം തകര്‍ന്ന് മലയാളി മരിച്ചു
Kerala
കാനഡയില്‍ ചെറുവിമാനം തകര്‍ന്ന് മലയാളി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th July 2025, 9:00 am

ഒട്ടാവ: കാനഡയില്‍ ചെറുവിമാനം തകര്‍ന്ന് മലയാളി മരിച്ചു. കാനഡയില്‍വെച്ച് പരീക്ഷണപ്പറക്കലിനിടെ വിമാനം തകര്‍ന്ന് തൃപ്പൂണിത്തറ സ്വദേശിയായ ശീഹരി സുകേഷാണ് മരിച്ചത്. കാനഡയിലെ ഏവിയേഷന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ശ്രീഹരി.

ഇന്നലെ രാവിലെയാണ് മരണ വിവരം ശ്രീഹരിയുടെ വീട്ടുകാര്‍ അറിയുന്നത്. ശ്രീഹരിക്കൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയും മരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച് രാത്രിയാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.

കഴിഞ്ഞ ഒന്നര വര്‍ഷമായി കാനഡയിലായിരുന്നു ശ്രീഹരി. മാനിട്ടോബയിലെ ഫ്‌ളൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയായിരുന്നു. കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ സ്റ്റെയില്‍ബാച്ച് മേഖലയിലായിരുന്നു ശ്രീഹരിയുടെ താമസം.

കാനഡ സ്വദേശിയായ സാവന്ന മെയ് റോമസാണ് മരിച്ച മറ്റൊരു വിദ്യാര്‍ത്ഥി. പരിശീലന കേന്ദ്രത്തിന്റെ എയര്‍ സ്ട്രിപ്പില്‍ നിന്ന് 50 മീറ്റര്‍ മാരി വിന്നിപെഗ് എന്ന സ്ഥലത്താണ് വിമാനങ്ങള്‍ പതിച്ചത്. രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം.

 പരിശീനപ്പറക്കലിനിടെ രണ്ട് വിമാനങ്ങളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരമൊരു കൂട്ടിയിടിക്കല്‍ ഉണ്ടായതെന്ന് വ്യക്തമല്ല. സംഭവത്തില്‍ കനേഡിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Malayali dies in plane crash at Canada