പരാതിയില്‍ കഴമ്പുള്ളതിനാലാണ് പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്തത്: പി.കെ ശ്രീമതി
Women Abuse
പരാതിയില്‍ കഴമ്പുള്ളതിനാലാണ് പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്തത്: പി.കെ ശ്രീമതി
ന്യൂസ് ഡെസ്‌ക്
Monday, 26th November 2018, 2:23 pm

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് പി.കെ ശശി എം.എല്‍.എയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്ന് അന്വേഷണ കമ്മീഷനംഗം പി.കെ ശ്രീമതി. പരാതിക്കാരിയുടെ ആവശ്യം ഫലപ്രദമായി പരിഗണിച്ചിരുന്നുവെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു.

“പാര്‍ട്ടിയുടെ സമുന്നത സ്ഥാനത്തിരിക്കുന്ന ആളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത സംഭാഷണം ഉണ്ടായി. പെണ്‍കുട്ടികളോട് പെരുമാറുന്നതില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടവരുടെ ഭാഗത്ത് നിന്ന് ഇത്തരം തെറ്റ് ഇനി സംഭവിക്കരുത്. നമ്മുടെ പാര്‍ട്ടിയ്ക്ക് യോജിക്കാത്ത രീതിയില്‍ സംഭാഷണം നടത്തരുത്.”

ALSO READ: ശബരിമല വിധി നടപ്പാക്കാന്‍ വലതുപക്ഷ സംഘടനകള്‍ തടസം സൃഷ്ടിക്കുന്നു; സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

വിഭാഗീയതയാണോ പരാതിക്കാധാരം എന്ന കാര്യത്തില്‍ പരിശോധിച്ചിട്ടില്ല. ശശി ഉന്നയിച്ച ആരോപണങ്ങളും പാര്‍ട്ടി അന്വേഷിച്ചിട്ടില്ല. വിഷയം പൊലീസിലേക്ക് പോകില്ലെന്നും ശ്രീമതി പറഞ്ഞു.

ശശിയ്‌ക്കെതിരെ ആജീവനാന്ത വിലക്ക് ഉദ്ദേശിച്ചിരുന്നില്ലെന്നും തെറ്റുതിരുത്തല്‍ നടപടിയാണിതെന്നും ശ്രീമതി പറഞ്ഞു.

ലൈംഗികപീഡനാരോപണത്തെത്തുടര്‍ന്ന് പി.കെ.ശശി എം.എല്‍.എയെ ആറ് മാസത്തേക്കാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

ALSO READ: കള്ളക്കടത്ത് കേസില്‍ ഇടത് എം.എല്‍.എമാര്‍ ഇടപെട്ട സംഭവം; എന്‍.ഐ.എ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

പി.കെ.ശശിക്കെതിരായി നടപടി വേണമെന്ന അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ നേരത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തെങ്കിലും പി.കെ.ശശി പാര്‍ട്ടി ജാഥ നയിക്കുകയാണെന്ന കാരണം ചൂണ്ടിക്കാട്ടി അന്നത്തെ സംസ്ഥാന കമ്മറ്റി യോഗത്തിനു ശുപാര്‍ശ സമര്‍പ്പിക്കാതെ ഇന്നത്തേക്ക് നീട്ടുകയായിരുന്നു.

ശശിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു.

WATCH THIS VIDEO: