'ഒളിംപിക്സില്‍ മെഡല്‍ കിട്ടിയിട്ടാണോ ശശിയെ മാലയിട്ട് സ്വീകരിച്ചത്'; പി.കെ ശശിക്കെതിരെ ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം
kERALA NEWS
'ഒളിംപിക്സില്‍ മെഡല്‍ കിട്ടിയിട്ടാണോ ശശിയെ മാലയിട്ട് സ്വീകരിച്ചത്'; പി.കെ ശശിക്കെതിരെ ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം
ന്യൂസ് ഡെസ്‌ക്
Thursday, 13th September 2018, 9:55 pm

പാലക്കാട്: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗികപീഡനാരോപണം നേരിടുന്ന പി.കെ ശശി എം.എല്‍.എയെ പൊതുപരിപാടിയില്‍ മാലയിട്ട് സ്വീകരിച്ചതിനെതിരെ സി.പി.ഐ.എം ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. ഒളിംപിക്സില്‍ മെഡല്‍ കിട്ടിയിട്ടാണോ പൊതുപരിപാടിയില്‍ ശശിയെ മാലയിട്ട് സ്വീകരിച്ചതെന്ന് ഒരുവിഭാഗം വിമര്‍ശനം ഉന്നയിച്ചു.

ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതി ഉയര്‍ന്നു നിന്ന സമയത്ത് പാര്‍ട്ടി ഇത്തരം നിലപാട് സ്വീകരിക്കരുതായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. ശശിയെ മാലയിട്ട് സ്വീകരിച്ച പ്രവര്‍ത്തകരുടെ നടപടി വന്‍ വിവാദമായിരുന്നു.

ALSO READ: രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ഒക്ടോബര്‍ മൂന്നിന് ചുമതലയേല്‍ക്കും

നേരത്തെ ലൈംഗികപീഡനാരോപണത്തിന്റെ പശ്ചാത്തലത്തില്‍ പി.കെ ശശി എം.എല്‍.എ വിളിച്ചുചേര്‍ത്ത സി.പി.ഐ.എം ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗം നടന്നിരുന്നില്ല. യോഗത്തിന് മൂന്ന് അംഗങ്ങള്‍ മാത്രമാണ് വന്നത്.

തുടര്‍ന്നാണ് യോഗം ഇന്നത്തേക്ക് മാറ്റിയത്.

WATCH THIS VIDEO: