ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ്; 48 മണിക്കൂറിനകം കോടിയേരി പ്രസതാവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കൃഷ്ണദാസ്
kERALA NEWS
ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ്; 48 മണിക്കൂറിനകം കോടിയേരി പ്രസതാവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കൃഷ്ണദാസ്
ന്യൂസ് ഡെസ്‌ക്
Thursday, 7th February 2019, 8:14 pm

തിരുവനന്തപുരം: ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസാണെന്ന് പറഞ്ഞ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. പ്രസ്താവന പിന്‍വലിച്ച് കോടിയേരി മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

അടുത്ത 48 മണിക്കൂറിനകം കോടിയേരി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് കൃഷ്ണദാസിന്റെ മുന്നറിയിപ്പ്.

Read Also : പെണ്‍കുട്ടി രക്ഷിക്കണേ എന്ന് പറഞ്ഞു കരഞ്ഞു; ആരാ എന്ന് ചോദിച്ചപ്പോള്‍ ഷഫീഖ് അല്‍ ഖാസിമി പറഞ്ഞത് ഭാര്യ എന്ന്: തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് പറയുന്നു

ശബരിമല കേസില്‍ ഭക്തരുടെ പണം കൊണ്ട് ശബരിമലയെ തകര്‍ക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിച്ചെന്നും സത്യസന്ധത ബാക്കിയുണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നും പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് മോഹന്‍ലാലുമായി ഇതുവരെ പാര്‍ട്ടി ചര്‍ച്ച നടത്തിയിട്ടില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.