പരിചരണ രംഗത്ത് പുത്തന്‍ പദ്ധതികളുമായി പി.കെ ദാസ് ഹോസ്പിറ്റല്‍
Health
പരിചരണ രംഗത്ത് പുത്തന്‍ പദ്ധതികളുമായി പി.കെ ദാസ് ഹോസ്പിറ്റല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2019, 7:56 pm

പാലക്കാട്: സാധാരണക്കാര്‍ക്ക് പുതിയ സേവന പദ്ധതികളുമായി വാണിയം കുളം പി.കെ ദാസ് ഹോസ്പിറ്റല്‍. ആശുപത്രിയില്‍ ലഭിക്കുന്ന സേവനങ്ങള്‍ വീട്ടിലും ഉറപ്പാക്കുന്ന പൂമുഖത്ത് ഒരു ഡോക്ടര്‍ പദ്ധതിയാണ് ആശുപത്രി നടപ്പിലാക്കാന്‍ പോകുന്നത്.

ഉന്നത നിലവാരത്തിലുള്ള, തുടര്‍ പരിചരണം ഉറപ്പാക്കുന്ന പോസ്റ്റ് ഹോസിപിറ്റല്‍ കെയര്‍, പ്രിവന്റേറ്റീവ് കെയര്‍ എന്നീ പദ്ധതികളാണ് പ്രധാനമായും ഇവിടെ ഒരുക്കുന്നതെന്ന് നെ്ഹറുഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ അഡ്വ. ഡോ. പി കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശസ്ത്രക്രിയയും ആക്‌സിഡന്റ് അടക്കമുള്ള ഘട്ടങ്ങളും തരണം ചെയ്ത് വീട്ടിലേക്ക് പോകുന്നവര്‍ക്കായി ആശുപത്രിയിലെ അതേ നിലവാരത്തിലുള്ള തുടര്‍ പരിചരണം ഉറപ്പാക്കുക, അണുബാധ അടക്കമുള്ള സാധ്യതകള്‍ അകറ്റി നിര്‍ത്താനായി ഒരു ഡോക്ടര്‍ അടങ്ങുന്ന ടീം വീടുകളിലേക്ക് എത്തി പരിചരിക്കാനുള്ള സംവിധാനമൊരുക്കുക എന്നിവയൊക്കെയാണ് പോസ്റ്റ് ഹോസ്പിറ്റല്‍ കെയറിലൂടെ വ്യക്തമാക്കുന്നത്.

ആളുകളുടെ മെഡിക്കല്‍ രേഖകള്‍ കൃത്യമായി സൂക്ഷിച്ചു വെക്കുകയും ലോകത്തിന്റെ ഏതു കോണില്‍ നിന്നും വീട്ടുകാര്‍ ചോദിക്കുന്ന മുറയക്ക് അത് നല്‍കുകയുമാണ് പ്രിവന്റേറ്റീവ് കെയര്‍, കുടുംബത്തിനൊപ്പമുണ്ടാവുന്ന ഫാമിലി ഡോക്ടര്‍ വിത്ത് ഫാമിലി, എപ്പോള്‍ വേണമെങ്കിലും രോഗ ലക്ഷണങ്ങളെ കുറിച്ചന്വേഷിക്കാന്‍ സാധിക്കുന്ന കോള്‍ എ ഡോക്ടര്‍ പദ്ധതി, ഈവനിംഗ് ഒ പി, പാവങ്ങള്‍ക്കൊരു കൈത്താങ്ങ്, വയോജനങ്ങള്‍ക്കൊരു കൂട്ടാളി തുടങ്ങിയ പദ്ധതികളാണ് ആശുപത്രിയില്‍ ആരംഭിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതു കൂടാതെ ഗ്രാമീണ മേഖലകളിലും ഉള്‍പ്രദേശങ്ങളിലും ആശുത്രി പുതിയ സാറ്റലൈറ്റ് യൂണിറ്റുകളും ആരംഭിക്കാനൊരുങ്ങുകയാണ്.

പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് ആദ്യമായി യൂണിറ്റുകള്‍ തുടങ്ങുന്നത്. പരിശീലനം നേടിയ വിദഗ്ധരും ആശുപത്രിയുടെ ട്രോമാകെയര്‍ യൂണിറ്റിലുണ്ട്.

പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ റേഡിയോളജി വിഭാഗവും രക്തബാങ്കും പി.കെ ദാസ് ആശുപത്രിയില്‍ ലഭ്യമാണെന്നും പത്ര സമ്മേളനത്തില്‍ പറഞ്ഞു.