ന്യൂദല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷനായി മുന്‍ കേന്ദ്രമന്ത്രി പി.ജെ.കുര്യനെ എതിരില്ലാതെ തിരഞ്ഞെടുത്തു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് ഉച്ചയ്ക്ക് 12മണിയ്ക്ക് അവസാനിച്ചു. എന്നാല്‍ മറ്റാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ പി.ജെ കുര്യന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.[]
ആറ് തവണ ലോക്‌സഭയിലേക്കും മൂന്ന് തവണ രാജ്യസഭയിലേക്കും പി.ജെ കുര്യന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിരസിംഹറാവു മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്നു. ഈ മാസം 21നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായിരിക്കെ ലോക്‌സഭയിലെ കോണ്‍ഗ്രസ് ചീഫ്‌വിപ്പായും കുര്യന്‍ പ്രവര്‍ത്തിച്ചു. നിലവില്‍ രാജ്യസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പാണ്.
രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന ഡോ.കെ.റഹ്മാന്‍ ഖാന്റെ (കോണ്‍ഗ്രസ്) കാലാവധി ബജറ്റ് സമ്മേളനത്തിന്റെ ആദ്യപകുതിയില്‍ത്തന്നെ പൂര്‍ത്തിയായിരുന്നു. സമ്മേളനത്തിന്റെ രണ്ടാം പകുതിയില്‍ രാജ്യസഭാധ്യക്ഷന്‍ ഇല്ലാത്ത അവസരങ്ങളില്‍ സഭ നിയന്ത്രിച്ചിരുന്നത് കുര്യനാണ്. അടുത്തിടെയാണ് അദ്ദേഹം കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് .
