ന്യൂ ദല്‍ഹി: ചൈനയില്‍ നിന്ന് നേരിട്ടുള്ള വിദേശനിക്ഷേപത്തിനുള്ള (എഫ്.ഡി.ഐ) നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രവാണിജ്യ മന്ത്രി പീയുഷ് ഗോയല്‍. ട്രംപ് ഭരണകൂടം അടിച്ചേല്‍പ്പിച്ച തീരുവയില്‍ നിന്ന് രക്ഷ തേടാനാണ് മോദി സര്‍ക്കാര്‍ ചൈനയുമായുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്.
ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള എഫ്.ഡി.ഐ വിലക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കോവിഡ് കാലത്തെ പ്രതിസന്ധി കണക്കിലെടുത്ത് ചില തന്ത്രപ്രധാന മേഖലകളിലേക്കുള്ള എഫ്.ഡി.ഐയാണ് വിലക്കിയതെന്ന് പീയുഷ് ഗോയല്‍ വിശദീകരിച്ചു.
എല്ലാ മേഖലകള്‍ക്കും വിലക്കില്ലെന്നും എഫ്.ഡി.ഐ നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കുമെന്നും ഗോയല്‍ ചൂണ്ടിക്കാട്ടി. സമയവും സാഹചര്യവും മാറുന്നതിനനുസരിച്ച് തീരുമാനങ്ങളില്‍ മാറ്റം വരുമെന്നും ഗോയല്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കി.
ചൈനയുടെ വിദേശകാര്യ മന്ത്രി വാങ്‌യിയുടെ സന്ദര്‍ശനശേഷം ഇരു രാജ്യങ്ങളുമായുള്ള ഉപയകക്ഷിബന്ധം കൂടുതല്‍ വിപുലപ്പെടുത്തുന്നതും രാസവളം, അപൂര്‍വധാതുക്കള്‍, തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ എന്നിവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ചൈന സന്നദ്ധത അറിയിച്ചു. റഷ്യ ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാസവളം ലഭ്യത കുറഞ്ഞതിനോടൊപ്പം ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഇല്ലാതായതും ഇന്ത്യയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ചൈനയ്ക്ക് മേലുള്ള നിയന്ത്രണം എടുത്തു കളഞ്ഞതോടെ കാര്‍ഷിക മേഖലയില്‍ അഭിമുഖീകരിച്ച ആശങ്കകള്‍ കുറഞ്ഞു. അതേസമയം റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതിന്റെ പേരില്‍ അധിക തീരൂവ ചുമത്താനുള്ള യു.എസ് തീരുമാനം അന്യായമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. ഉക്രൈനിന് എതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുകയാണ് ഇന്ത്യയെന്നാണ് അമേരിക്ക ഉന്നയിക്കുന്ന വിമര്‍ശനം.
മാത്രമല്ല യു.എസിലേക്കുള്ള തപാല്‍ സേവനങ്ങള്‍ താല്‍ക്കാലികമായി ഇന്ത്യന്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അറിയിപ്പുണ്ട്. 100 ഡോളര്‍വരെ മൂല്യമുള്ള കത്തുകള്‍, രേഖകള്‍ സമ്മാനങ്ങള്‍ ഒഴികെ മറ്റെല്ലാ തപാല്‍ സേവനങ്ങളും നിര്‍ത്തിയതായി കേന്ദ്രം അറിയിച്ചു.
തിങ്കളാഴ്ച മുതലാണ് വിലക്ക് നിലവില്‍ വരികയെന്നും 800 ഡോളര്‍ വരെ മൂല്യമുള്ള തപാല്‍ ഉരുപ്പടികള്‍ക്ക് ഉണ്ടായിരുന്ന തീരുവ ഇളവ് അമേരിക്ക പിന്‍വലിച്ച സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതല്‍ യു.എസിലേക്കുള്ള തപാല്‍ സേവനങ്ങള്‍ ഇന്ത്യന്‍ നിര്‍ത്തിയത്.
Content highlight: Piyush Goyal says he will consider Cancel restrictions on foreign direct investment (FDI) from China