എഡിറ്റര്‍
എഡിറ്റര്‍
ഇതാണ് ഓണത്തല്ല് ; പിറവം നഗരസഭാ കൗണ്‍സിലില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല് ; വീഡിയോ
എഡിറ്റര്‍
Tuesday 29th August 2017 2:51pm

പിറവം: നഗരസഭാ കൗണ്‍സിലില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിടുന്ന പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. കൂട്ടത്തല്ലില്‍ വനിതാകൗണ്‍സിലര്‍മാരും ‘പങ്കാളികളായി’


Also Read എം.ജി സര്‍വകലാശാല വി.സിയെ ശിക്ഷിച്ച് ഹൈക്കോടതി; കോടതി മുറിയില്‍ വൈകീട്ട് 4:30 വരെ നില്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ്


നഗരസഭാധ്യക്ഷന്‍ സാബു കെ. ജേക്കബ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. ഇദ്ദേഹത്തിന്റെ രാജിആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷമായ എല്‍.ഡി.എഫും ബി.ജെ.പിയും കൗണ്‍സിലില്‍ പ്രതിഷേധവുമായെത്തിയത്.

എന്നാല്‍ പ്രതിഷേധം കനത്തതോടെ അത് കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. ഒടുവില്‍ രംഗം ശാന്താമാക്കാനായി പൊലീസെത്തി. അടിക്കിടെ ഒരു പൊലീസുകാരന്റെ തൊപ്പി തലയില്‍നിന്നും ഊരിത്തെറിക്കുന്നതും കാണാമായിരുന്നു.
വീഡിയോ ; മാതൃഭൂമി

Advertisement