എഡിറ്റര്‍
എഡിറ്റര്‍
പ്രേതത്തെ പേടിച്ച് ഉറങ്ങാതിരുന്ന രാത്രികളുണ്ട്; കുട്ടിക്കാലത്തെ അനുഭവം പങ്കുവെച്ച് പിണറായി വിജയന്‍
എഡിറ്റര്‍
Friday 1st September 2017 9:50am

തിരുവനന്തപുരം: ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി പിണറായി വിജയന് പ്രേതത്തെ പേടിയോ? ഏയ് ഒരിക്കലുമില്ല എന്നല്ലേ..എന്നാല്‍ അങ്ങനെയല്ല സംഗതിയില്‍ അല്പം കാര്യമുണ്ട്. പ്രേതത്തെ പിടിച്ച് ഉറങ്ങാതിരുന്ന എത്രയോ രാത്രികള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നെന്നാണ് മുഖ്യമന്ത്രി തന്നെ പറയുന്നത്. ഗൃഹലക്ഷ്മി വാരികയ്ക്ക് വേണ്ടി ഇന്നസെന്റ് നടത്തിയ അഭിമുഖത്തിനിടെയായിരുന്നു മുഖ്യമന്ത്രി തന്റെ കുട്ടിക്കാലത്തെ അനുഭവം പങ്കുവെച്ചത്.

”പ്രേതകഥകള്‍ അത് കേട്ടുകഴിഞ്ഞാല്‍ ആ രാത്രി ഉറങ്ങില്ലെന്ന് ഞാന്‍ കേട്ടു. ഈ ഇരട്ടചങ്കുള്ള ഒരാളാണ് നേരംവെളുക്കുന്നതുവരെ ഉറങ്ങില്ല എന്ന് പറയുന്നത്. അത്രയും പേടി ഉണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അതൊക്കെ സത്യമായിരുന്നോ? ”- ഇതായിരുന്നു ഇന്നസെന്റിന്റെ ചോദ്യം.


Dont Miss ആര്‍.ബി.ഐയിലേക്ക്തിരിച്ചെത്താത്ത ആ 1% നോട്ടും തിരിച്ചുവന്നേക്കാം: 100% മോ അതിലേറെയോ തിരിച്ചെത്താമെന്ന് റിപ്പോര്‍ട്ട്


തുടര്‍ന്നായിരുന്നു മുഖ്യന്റെ മറുപടി. ”അത് എങ്ങനെയാണെന്ന് വെച്ചാല്‍ നമ്മള്‍ വളരുന്ന സാഹചര്യമാണ് ഇതൊക്കെ സൃഷ്ടിക്കുന്നത്. ഞാന്‍ വളരുന്നത് അമ്മയുടെ കഥ കേട്ടുകൊണ്ടാണ്. അമ്മയുടെ കഥയില്‍ ഭൂതമുണ്ട് പ്രേതമുണ്ട് പിശാചുണ്ട്.

അങ്ങനെയുള്ള എല്ലാ കഥയും കേട്ട് വളരുകയാണ് ഞാന്‍. ഇതൊക്കെ ഈ കുട്ടിയുടെ മനസിലുണ്ടല്ലോ. അപ്പോള്‍ രാത്രിയൊക്കെയായാല്‍ എങ്ങോട്ട് തിരിഞ്ഞാലും പ്രേതമാണ് ഭൂതമാണ് പിശാചാണ്. ഇതൊക്കെ ഭയങ്കരമായ ഭയമാണ്. ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് പോകില്ല. അമ്മ അടുക്കളേന്ന് അരയ്ക്കുന്നുണ്ടെങ്കില്‍ ആ പടീമ്മല് വിളക്കുവെച്ചിട്ടാണ് പഠിക്കുക. അത്രപോലും ഒറ്റയ്ക്ക് നില്‍ക്കില്ല. പിന്നെ കുറച്ച് മുതിര്‍ന്നപ്പോഴാണ് ആ പേടി മാറിയത്. സ്വയമേ തന്നെ ചില ശ്രമങ്ങള്‍ നടത്തി അങ്ങൊഴിവാക്കി.

ഇതിന്റെ ഭാഗമായിട്ട് മറ്റൊരു കഥ ഞാന്‍ പറയാം. എന്റെ അമ്മ മരിച്ച ദിവസം. മോള് അന്ന് ചെറിയ കുട്ടിയാണ്. വൈകുന്നേരം ബോഡി എടുത്തു. രാത്രിയായപ്പോ അവള് പറയാണ് അച്ഛാ ഞാന്‍ ഇന്ന് അച്ഛമ്മേന്റെ കട്ടിലിലാ കെടക്കുന്നത്. ഞങ്ങള്‍ പരസ്പരം നോക്കി. ഞാന്‍ പറഞ്ഞു. ‘ ആയിക്കോട്ടെ’ കാരണം ആ കുട്ടി വളര്‍ന്ന സാഹചര്യം അതാണ്. അവള് ഇങ്ങനത്തെ ഒരു കഥയും കേള്‍ക്കുന്നില്ലാലോ” പിണറായി പറയുന്നു.


Also Read മോദിപ്രഭാവം ഉണ്ടായിരുന്നു; കേരളത്തിലെ ഇടതുയുവാക്കള്‍ പോലും അതില്‍പ്പെട്ടെന്നും സി.പി.ഐ.എം നേതാവ്


സാറ് കുടിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും എന്ന ഇന്നസെന്റിന്റെ കുസൃതിനിറഞ്ഞ ചോദ്യത്തിന് ഇല്ലേയില്ല എന്നായിരുന്നു പിണറായിയുടെ മറുപടി. ഇതുവരെ എന്ന് ഒന്നുകൂടി ആവര്‍ത്തിച്ചപ്പോള്‍ ഇല്ല എന്ന് തീര്‍ത്തുപറഞ്ഞു. ഉടനെ അടുത്ത ചോദ്യം. ബീഡി വലിച്ചിട്ടുണ്ടോ എന്നായി. സിഗരറ്റ് നല്ലോണം വലിക്കുമായിരുന്നു എന്നായിരുന്നു പിണറായിയുടെ മറുപടി. ശരിക്കും ചെയിന്‍ സ്‌മോക്കര്‍. അന്ന് ചിലര്‍ എന്നോട് പറഞ്ഞു. നീയിത് ചെയ്യാന്‍ പാടില്ല. എനക്കും തോന്നി ഇതൊന്ന് നിര്‍ത്തണമല്ലോ. അന്നൊന്നും വീട്ടിലെത്തിയാല്‍ പിന്നെ വലിക്കില്ല. പുറത്തിറങ്ങിയാലേ വലിക്കൂ. ആ സമയത്ത് ഒരു ചെറിയ പനി വന്നിട്ട് ഞാന്‍ വീട്ടിലായി. ആ രണ്ട് മൂന്ന് ദിവസം പുകവലിച്ചില്ല. അപ്പോ തോന്നി. ഇപ്പോഴങ്ങ് നിര്‍ത്തിക്കളയാം. അവിടെ നിര്‍ത്തി- പിണറായി പറയുന്നു.

Advertisement