തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മനുഷ്യസ്‌നേഹിയാണെന്ന് സി.പി.ഐ.എം സംസ്ഥാനകമ്മിറ്റിയംഗം വി.വി.ദക്ഷിണാമൂര്‍ത്തി.
പിണറായിക്ക് ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കാന്‍ താത്പര്യമുണ്ട്. ടി.പിയുടെ ഭാര്യ രമയെ കണ്ട് ആശ്വസിപ്പിക്കണമെന്നുണ്ട്. കെ.കെ രമ സ്വാഗതം ചെയ്താല്‍ വീട് സന്ദര്‍ശിക്കുമെന്നും ദക്ഷിണാമൂര്‍ത്തി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറിലാണ് ദക്ഷിണാമൂര്‍ത്തി ഇക്കാര്യം അറിയിച്ചത്.
പിണറായിയുടെ വീട് മാളികയല്ല. ആ വീട്ടില്‍ ഞാന്‍ പോയതാണ്. സന്ദര്‍ശകര്‍ക്കായി ഒരല്പം വലിയ മുറിയുണ്ട്. പിന്നെ ഒന്നോ രണ്ടോ മുറികളുണ്ട്. ആര്‍ക്ക് വേണമെങ്കിലും അവിടെ കയറിച്ചെല്ലാം.
വി.എസ് അച്യുതാന്ദന്‍ ടി.പിയുടെ വീട് സന്ദര്‍ശിച്ചത് പ്രതിപക്ഷ നേതാവെന്ന നിലയ്ക്കാവാമെന്നും ദക്ഷിണാമൂര്‍ത്തി പറഞ്ഞു. പാര്‍ട്ടിയുടെ കോഴിക്കോട് ജില്ല സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ ചൈനയില്‍ പോയതില്‍ തെറ്റില്ല. ചൈനയില്‍ പോവുകയെന്നത് കമ്മ്യൂണിസ്റ്റുകാരുടെ ജീവിതസായുജ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
